GOVERNMENT OF INDIA
Accessibility
Accessibility Tools
Color Adjustment
Text Size
Navigation Adjustment
Screen Reader iconScreen Reader

The Viksit Bharat Quiz 2026 (Malayalam)

Start Date : 13 Sep 2025, 4:00 pm
End Date : 31 Oct 2025, 11:45 pm
Closed
Quiz Closed

About Quiz

ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കളെ ഉൾപ്പെടുത്തുന്നതിനായി 2026 ലെ വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് (VBYLD) ന്റെ കീഴിൽ രാജ്യവ്യാപകമായി നടക്കുന്ന ഒരു സംരംഭമാണ് വികസിത ഭാരത് ക്വിസ് 2026. രാജ്യത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള അറിവും വികസിത ഭാരതത്തിലേക്കുള്ള കാഴ്ചപ്പാടും ഈ ക്വിസ് പരിശോധിക്കുന്നു. ജിജ്ഞാസ ഉണർത്തുക, അറിവുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രാതിനിധ്യം ഉറപ്പാക്കുക എന്നിവയാണ് ഇതിൻ്റെ ലക്ഷ്യം. വിജയികൾ ഉപന്യാസം, അവതരണം തുടങ്ങിയ റൗണ്ടുകളിലേക്ക് മുന്നേറുന്നു, ആശയങ്ങൾ പങ്കിടാനും, നേതൃത്വം പ്രകടിപ്പിക്കാനും, വികസിത ഭാരത് @2047 എന്ന ദർശനത്തിന് അർത്ഥവത്തായ സംഭാവന നൽകാനുമുള്ള അവസരങ്ങൾ നേടുന്നു.

 

സമ്മാനം-

 

മികച്ച 10,000 വിജയികൾക്ക് സൗജന്യ മൈ ഭാരത് ഗുഡീസ് ലഭിക്കും.

 

പങ്കെടുക്കുന്ന എല്ലവർക്കും പങ്കാളിത്ത ഇ-സർട്ടിഫിക്കറ്റ് ലഭിക്കും. 

Terms and Conditions

1. ക്വിസ് എല്ലാ ഇന്ത്യൻ പൗരന്മാർക്കും ലഭ്യമാണ്.  

2. പങ്കെടുക്കുന്നതിന് പ്രവേശന ഫീസ് ആവശ്യമില്ല. 

3. പങ്കെടുക്കുന്നയാൾ ‘പ്ലേ ക്വിസിൽ’ ക്ലിക്കുചെയ്താലുടൻ ക്വിസ് ആരംഭിക്കും.  

4. ഈ ക്വിസിൽ ഒന്നിലധികം ഉത്തര ഓപ്‌ഷനുകളുള്ള ചോദ്യങ്ങളാണുള്ളത്, ഓരോ ചോദ്യത്തിനും  നൽകിയിട്ടുള്ള ഒന്നിലധികം ഓപ്ഷനുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക. 

5. ഒരേ പങ്കാളിയിൽ നിന്നുള്ള ഒന്നിലധികം എൻട്രികൾ സ്വീകരിക്കില്ല.  

6. രജിസ്റ്റർ ചെയ്ത എല്ലാ ഉപയോക്താക്കൾക്കും ക്വിസ് ലഭ്യമാണ്, എന്നാൽ 2025 സെപ്റ്റംബർ 1 ലെ കണക്കനുസരിച്ച് 15-29 വയസ്സ് പ്രായമുള്ള യുവാക്കളെ മാത്രമേ തുടർന്നുള്ള ഘട്ടങ്ങളിൽ പരിഗണിക്കൂ. 

7. ഇത് സമയബന്ധിതമായ ക്വിസ് ആണ്: 20 ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്ക് 600 സെക്കൻഡ് സമയം ആണ് ലഭിക്കുക.  

8. മികച്ച സ്കോർ നേടിയവരിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത ലോട്ടറി സംവിധാനത്തിലൂടെയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.  

9. ഒരു എൻട്രി സമർപ്പിച്ചുകഴിഞ്ഞാൽ, അത് പിൻവലിക്കാൻ ,കഴിയില്ല.  

10. അപ്രതീക്ഷിത സാഹചര്യങ്ങളിൽ, എപ്പോൾ വേണമെങ്കിലും മത്സരത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും ഭേദഗതി ചെയ്യാനോ ആവശ്യമെങ്കിൽ മത്സരം റദ്ദാക്കാനോ സംഘാടകർക്ക് അവകാശമുണ്ട്.  

11. ഏതെങ്കിലും ഭേദഗതികളോ കൂടുതൽ അപ് ഡേറ്റുകളോ ഉൾപ്പെടെ ക്വിസ് മത്സരത്തിന്റെ എല്ലാ നിബന്ധനകളും നിബന്ധനകളും പങ്കെടുക്കുന്നവർ പാലിക്കേണ്ടതാണ്.  

12. ക്വിസിനെക്കുറിച്ചുള്ള സംഘാടകരുടെ തീരുമാനം അന്തിമവും നിർബന്ധിതവുമായിരിക്കും, അതേക്കുറിച്ച് ഒരു കത്തിടപാടും ഉണ്ടാകുന്നതല്ല.  

13. എല്ലാ തർക്കങ്ങളും നിയമപരമായ പരാതികളും ഡൽഹിയുടെ അധികാരപരിധിക്ക് വിധേയമാണ്. ഇതിനായി വരുന്ന ചെലവുകൾ കക്ഷികൾ തന്നെ വഹിക്കും.  

14. കമ്പ്യൂട്ടർ പിശക് അല്ലെങ്കിൽ സംഘാടകന്റെ ന്യായമായ നിയന്ത്രണത്തിന് അപ്പുറത്തുള്ള മറ്റേതെങ്കിലും പിശക് കാരണം നഷ്ടപ്പെടുകയോ വൈകിയതോ അപൂർണ്ണമായതോ ട്രാൻസ്മിറ്റ് ചെയ്യപ്പെടാത്തതോ ആയ എൻട്രികളുടെ ഉത്തരവാദിത്തം സംഘാടകർ ഏറ്റെടുക്കില്ല. എൻട്രി സമർപ്പിച്ചതിന്റെ തെളിവ് അത് ലഭിച്ചതിന്റെ തെളിവല്ല എന്ന് ശ്രദ്ധിക്കുക.  

15. ഇനി മുതൽ നിബന്ധനകളും വ്യവസ്ഥകളും ഇന്ത്യൻ നിയമങ്ങളും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വിധികളും നിയന്ത്രിക്കും.