GOVERNMENT OF INDIA
Accessibility
Accessibility Tools
Color Adjustment
Text Size
Navigation Adjustment
Screen Reader iconScreen Reader

Quiz on the Income Tax Act 2025 (Malayalam)

Start Date : 20 Mar 2026, 5:00 pm
End Date : 20 Apr 2026, 11:45 pm
Closed
Quiz Banner
  • 10 Questions
  • 300 Seconds
Login to Play Quiz

About Quiz

1961 ലെ ആദായനികുതി നിയമത്തിന് പകരം കൂടുതൽ വ്യക്തവും ലളിതവും ആധുനികവുമായ ഒരു നിയമം കൊണ്ടുവന്നുകൊണ്ട്, ഇന്ത്യയുടെ നേരിട്ടുള്ള നികുതി ചട്ടക്കൂടിലെ ഒരു ചരിത്ര നാഴികക്കല്ലായി മാറുകയാണ് 2025 ലെ ആദായനികുതി നിയമം. സങ്കീർണ്ണത കുറയ്ക്കുന്നതിനും, സുതാര്യത വർദ്ധിപ്പിക്കുന്നതിനും, പാലിക്കുന്നതിനുള്ള  എളുപ്പം മെച്ചപ്പെടുത്തുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ നിയമം, നികുതിദായകർക്ക് അനുകൂലവും സാങ്കേതികവിദ്യയിലൂന്നിയ നികുതി സമ്പ്രദായത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്നു. 

പതിറ്റാണ്ടുകളുടെ നികുതി പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ, പൗരന്മാർക്കും, ബിസിനസുകൾക്കും, പ്രൊഫഷണലുകൾക്കും ആദായനികുതി നിയമങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും നടപ്പിലാക്കാനും സഹായിക്കുന്നതിനുമാണ്  ഇന്ത്യാ ഗവൺമെന്റ് ആദായനികുതി നിയമം, 2025 അവതരിപ്പിച്ചത്. സ്വമേധയാ ഉള്ള അനുസരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ലളിതവൽക്കരണം, വ്യവസ്ഥകളുടെ വ്യക്തത, മെച്ചപ്പെട്ട നികുതിദായക സേവനങ്ങൾ എന്നിവയിൽ പുതിയ നിയമനിർമ്മാണം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 

ഈ സുപ്രധാന പരിഷ്കാരങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും പുതിയ നികുതി ചട്ടക്കൂടിൽ ഇടപഴകാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി, ആദായ നികുതി വകുപ്പ് മൈഗവുമായി സഹകരിച്ച് 2025 ലെ ആദായ നികുതി നിയമത്തെക്കുറിച്ചുള്ള ക്വിസ് സംഘടിപ്പിക്കുന്നു. 

ഈ ക്വിസ് പൗരന്മാർക്കും, വിദ്യാർത്ഥികൾക്കും, പ്രൊഫഷണലുകൾക്കും, സംരംഭകർക്കും, നികുതിദായകർക്കും അവരുടെ അറിവ് പരീക്ഷിക്കുന്നതിനും, 2025 ലെ ആദായനികുതി നിയമത്തിന്റെ പ്രധാന സവിശേഷതകൾ മനസ്സിലാക്കുന്നതിനും, സുതാര്യവും കാര്യക്ഷമവും പൗര കേന്ദ്രീകൃതവുമായ ഒരു നികുതി സംവിധാനം കെട്ടിപ്പടുക്കുന്നതിൽ അതിൻ്റെ പങ്കിനെ അഭിനന്ദിക്കുന്നതിനും അവസരം നൽകുന്നു. 

ക്വിസിൽ ചേരൂ, നിങ്ങളുടെ ധാരണ വികസിപ്പിക്കൂ, ലളിതവും, സ്മാർട്ടായതും, കൂടുതൽ ഉൾക്കൊള്ളുന്നതുമായ നേരിട്ടുള്ള നികുതിയിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ ഭാഗമാകൂ. 

സമ്മാനങ്ങൾ : 

• മികച്ച 10 വിജയികൾക്ക് ₹10,000 വീതം ക്യാഷ് പ്രൈസ് ലഭിക്കും. 

• അടുത്ത 20 വിജയികൾക്ക് ₹5,000 വീതം ക്യാഷ് പ്രൈസ് ലഭിക്കും. 

• തുടർന്നുള്ള 50 വിജയികൾക്ക് ₹3,000 വീതം ക്യാഷ് പ്രൈസ് ലഭിക്കും. 

• എല്ലാ പങ്കാളികൾക്കും പങ്കാളിത്തത്തിന്റെ ഇ-സർട്ടിഫിക്കറ്റ് നൽകുന്നതാണ്. 

Terms and Conditions

1)      ക്വിസ് എല്ലാ ഇന്ത്യൻ പൗരന്മാർക്കുമായി തുറന്നിരിക്കുന്നു.

2)      പങ്കെടുക്കുന്നയാൾപ്ലേ ക്വിസ്ബട്ടണിൽ ക്ലിക്കുചെയ്താലുടൻ ക്വിസ് ആരംഭിക്കുന്നതാണ്.

3)      300 സെക്കൻഡിനുള്ളിൽ ഉത്തരം നൽകേണ്ട 10 ചോദ്യങ്ങളടങ്ങിയ ക്വിസ് ആണിത്. നെഗറ്റീവ് മാർക്ക് ഉണ്ടാകില്ല.

4)      ഇംഗ്ലീഷ് അല്ലാത്ത ഒരു ഭാഷയിൽ അവതരിപ്പിക്കുന്ന ചോദ്യത്തിൽ എന്തെങ്കിലും പൊരുത്തക്കേടോ പിശകോ ഉണ്ടെങ്കിൽ, ചോദ്യത്തിന്റെ ഇംഗ്ലീഷ് പതിപ്പ് അന്തിമവും നിർബന്ധിതവുമായി കണക്കാക്കുന്നതാണ്.

5)      നിശ്ചിത സമയം കവിഞ്ഞുള്ള പങ്കാളിത്തം പരിഗണിക്കില്ല.

6)      കൂടുതൽ ആശയവിനിമയത്തിനായി പങ്കെടുക്കുന്നവർ അവരുടെ മൈഗവ് പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. അപൂർണ്ണമായ പ്രൊഫൈലിൽ ഉള്ളയാൾക്ക് വിജയിയാകാൻ അർഹതയില്ല.

7)      ഓരോ പങ്കാളിക്കും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴിയോ ഇമെയിൽ ഐഡി വഴിയോ ഒരു തവണ മാത്രമേ ക്വിസിൽ പങ്കെടുക്കാൻ സാധിക്കൂ. ഒരേ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും പങ്കടുക്കുന്നതിനായി  ഒന്നിലധികം തവണ ഉപയോഗിക്കാൻ പാടില്ല.

8)      പങ്കെടുക്കുന്ന ഒരാൾ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉപയോഗിച്ച് ക്വിസിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ സമർപ്പിക്കുന്നതിൽ നിന്നും ഒരു എൻട്രി മാത്രമേ സാധുതയുള്ളതായി കണക്കാക്കപ്പെടുകയും വിജയിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയയ്ക്ക് യോഗ്യത നേടുകയും ചെയ്യൂ.

9)      അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായാൽ ഏത് നിമിഷവും ക്വിസ് പരിഷ്കരിക്കാനോ നിർത്തലാക്കാനോ മൈഗവിന് അവകാശമുണ്ട്. സംശയം ഒഴിവാക്കുന്നതിനായി, നിബന്ധനകളും വ്യവസ്ഥകളും മാറ്റാനുള്ള കഴിവും ഇതിൽ ഉൾപ്പെടുന്നു.

10)   പങ്കെടുക്കുന്നവർ അവരുടെ പേര്, ഇമെയിൽ വിലാസം, ജനനത്തീയതി, കത്തിടപാടുകളുടെ വിലാസം, മൊബൈൽ നമ്പർ എന്നിവ നൽകേണ്ടതാണ്. പങ്കെടുക്കുന്നവർ അവരുടെ വിശദാംശങ്ങൾ സമർപ്പിക്കുന്നതിലൂടെ, ക്വിസിൻ്റെ ഉദ്ദേശ്യത്തിനായി വിശദാംശങ്ങൾ ഉപയോഗിക്കുന്നതിന് സമ്മതം നൽകുന്നു.

11)   ഏതെങ്കിലും പങ്കാളിയുടെ പങ്കാളിത്തമോ കൂട്ടായ്മയോ ക്വിസിന് ഹാനികരമാണെന്ന് തോന്നിയാൽ, ആരെയെങ്കിലും അയോഗ്യനാക്കാനോ പങ്കാളിത്തം നിരസിക്കാനോ ഉള്ള എല്ലാ അവകാശങ്ങളും സംഘാടകരിൽ നിക്ഷിപ്തമാണ്. ലഭിച്ച വിവരങ്ങൾ വായിക്കാൻ കഴിയാത്തതോ, അപൂർണ്ണമോ, കേടുപാടുകൾ സംഭവിച്ചതോ, തെറ്റായതോ, പിഴവുകളുള്ളതോ ആണെങ്കിൽ പങ്കാളിത്തം അസാധുവാകും.

12)   കമ്പ്യൂട്ടർ പിശക് മൂലമോ സംഘാടകന്റെ ന്യായമായ നിയന്ത്രണത്തിന് അതീതമായ മറ്റേതെങ്കിലും പിശക് മൂലമോ നഷ്ടപ്പെടുന്നതോ, വൈകിയതോ, അപൂർണ്ണമായതോ അല്ലെങ്കിൽ കൈമാറ്റം ചെയ്യപ്പെടാത്തതോ ആയ എൻട്രികൾക്ക് മൈഗവ് ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതല്ല. എൻട്രി സമർപ്പിച്ചതിന്റെ തെളിവ് അത് ലഭിച്ചതിന്റെ തെളിവല്ല എന്ന് ശ്രദ്ധിക്കുക. 

13)   Income Tax Department-ലെയും MyGov-ലെയും ജീവനക്കാർക്കോ ക്വിസ് സംഘടിപ്പിക്കുന്നതുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട ജീവനക്കാർക്കോ ക്വിസിൽ പങ്കെടുക്കാൻ അർഹതയില്ല. ഈ യോഗ്യതയില്ലായ്മ അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും ബാധകമാണ്.

14)   നീതിയും സുതാര്യതയും ഉറപ്പാക്കുന്നതിനായി സിസ്റ്റം ജനറേറ്റഡ് റാൻഡമൈസേഷൻ രീതിയിലൂടെയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്. എല്ലാ ശരി ഉത്തരങ്ങളും നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കൽ ഉൾപ്പെടെ, സൂചിപ്പിച്ച ക്വിസ് വിജയ മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ പങ്കാളികളെയും യോഗ്യരായ എൻട്രികളുടെ ഒരു കേന്ദ്രീകൃത പൂളിൽ ഉൾപ്പെടുത്തുന്നതാണ്. വിജയികളെ തിരഞ്ഞെടുക്കുന്നത് ഒരു ഓട്ടോമേറ്റഡ് റാൻഡം സെലക്ഷൻ പ്രക്രിയയിലൂടെ മാത്രമായിരിക്കും.

15)   ക്വിസ് സംബന്ധിച്ച സംഘാടകന്റെ തീരുമാനം അന്തിമവും ബാധകവുമായിരിക്കും, ഇതുമായി ബന്ധപ്പെട്ട് ഒരു കത്തിടപാടുകളും നടത്തുന്നതല്ല.

16)   പങ്കെടുക്കുന്നവർ അപ്ഡേറ്റുകൾക്കുമായി ഉള്ളടക്കത്തിൽ പതിവായി പരിശോധന നടത്തേണ്ടതുണ്ട്.

17)   വിജയകരമായി പൂർത്തിയാക്കിയ ശേഷം,പങ്കാളിക്ക് അവരുടെ പങ്കാളിത്തവും പൂർത്തീകരണവും അംഗീകരിക്കുന്ന ഡിജിറ്റൽ പങ്കാളിത്ത സർട്ടിഫിക്കറ്റ് സ്വയമേവ ഡൗൺലോഡ് ചെയ്യാം.

18)   ക്വിസിൽ പങ്കെടുക്കുന്ന, മത്സരാർത്ഥികൾ ഏതെങ്കിലും ഭേദഗതികളോ അപ്ഡേറ്റുകളോ ഉൾപ്പെടെ ക്വിസ് മത്സരത്തിന്റെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും പാലിക്കണം.

19)   എല്ലാ തർക്കങ്ങളും നിയമപരമായ പരാതികളും ഡൽഹിയുടെ അധികാരപരിധിക്ക് വിധേയമാണ്. ഇതിനായി വരുന്ന ചെലവുകൾ കക്ഷികൾ തന്നെ വഹിക്കും. 

20)   ഇനി മുതൽ നിബന്ധനകളും വ്യവസ്ഥകളും ഇന്ത്യൻ നിയമങ്ങളും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വിധികളും നിയന്ത്രിക്കും.