GOVERNMENT OF INDIA

PM ഗരീബ് കല്യാണ്‍ യോജനയെക്കുറിച്ചുള്ള പ്രശ്നോത്തരി (Malayalam)

Start Date : 14 Apr 2022, 5:00 pm
End Date : 12 May 2022, 11:30 pm
Closed
Quiz Closed

About Quiz

ആമുഖം 

ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഒരു ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കുന്നതിന് “സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസം, സബ്കാ പ്രയാസ്” എന്ന ആശയങ്ങളോട് പ്രതിജ്ഞാബദ്ധമാണ്. സമൂഹത്തിലെ പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സമഗ്രമായ ക്ഷേമത്തിനായുള്ള വിവിധ പരിപാടികളിലൂടെയും പദ്ധതികളിലൂടെയും രാജ്യത്തെ എല്ലാ പൗരന്മാർക്കും അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കാൻ സർക്കാർ പ്രവർത്തിക്കുന്നു. പിരമിഡിന്റെ താഴെയുള്ള അവസാനത്തെ വ്യക്തിയെ സേവിക്കുക എന്നതാണ് ഇവ ലക്ഷ്യമിടുന്നത്. കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍ക്ക്  സഹായമെത്തിക്കാനുള്ള ഉദ്യമങ്ങളില്‍ ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടായിട്ടുണ്ട്. നിര്‍മ്മിച്ചു നല്‍കിയ ഭവനങ്ങളുടെ എണ്ണം (PM ആവാസ് യോജന), കുടിവെള്ള കണക്ഷനുകള്‍ (ജല്‍ ജീവന്‍ മിഷന്‍) ബാങ്ക് അക്കൗണ്ടുകള്‍ (ജന്‍ ധന്‍), കര്‍ഷകര്‍ക്ക് അവരുടെ വിഹിതം നേരിട്ടെത്തിക്കുന്നത് (PM കിസാന്‍) അല്ലെങ്കില്‍ സൗജന്യ ഗ്യാസ് കണക്ഷനുകള്‍ എന്നിങ്ങനെ ഏതുമാകട്ടെ പാവങ്ങളുടെ ജീവിത സാഹചര്യങ്ങളില്‍ എടുത്തുപറയത്തക്ക പുരോഗതി ഉണ്ടായിരിക്കുന്നു.  

അവതരിപ്പിക്കുന്നു സബ്കാ വികാസ് മഹാക്വിസ് സീരീസ് 

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്ന വേളയിൽ, ആസാദി കാ അമൃത് മഹോത്സവ്, പങ്കാളിത്ത ഭരണത്തിലും സ്കീമുകളുടെയും പ്രോഗ്രാമുകളുടെയും ഡെലിവറിയിലും പൗരന്മാരുമായി ഇടപഴകാനുള്ള ശ്രമങ്ങൾ സർക്കാർ ശക്തമാക്കിയിട്ടുണ്ട്. ഈ ലാസ്റ്റ്-മൈൽ ഡെലിവറി സമീപനത്തിന്റെ ഭാഗമായി, പൗരന്മാരിൽ അവബോധം വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമായ സബ്ക വികാസ് മഹാക്വിസ് സീരീസ് MyGov സംഘടിപ്പിക്കുന്നു. വിവിധ സ്കീമുകളെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചും ആനുകൂല്യങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും പങ്കെടുക്കുന്നവരെ ബോധവൽക്കരിക്കുക എന്നതാണ് ക്വിസ് ലക്ഷ്യമിടുന്നത്. ക്വിസ് പരമ്പരയിലെ വൻ പങ്കാളിത്തം താഴെത്തട്ടിൽ ഗവൺമെന്റ് ഇടപെടൽ വർദ്ധിപ്പിക്കും. ഈ അവസരത്തില്‍ ആധുനിക ഇന്ത്യയെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് പരിശോധിക്കുവാനായി MyGov നിങ്ങളെ ഏവരെയും ക്ഷണിക്കുന്നു.

ഈ ക്വിസ് സീരീസ് ആരംഭിക്കുന്നത് 2022 ഏപ്രില്‍ 14 നാണ്.

ഭാരത രത്ന ഡോ. ബാബാസാഹബ് ഭീംറാവു അംബേദ്‌കറിനോടുള്ള ബഹുമാനാര്‍ഥം ഈ വര്‍ഷം  അദ്ദേഹത്തിന്‍റെ ജന്മദിനം കൊണ്ടാടുന്ന 2022 ഏപ്രില്‍ 14നാണ് ഈ പ്രശ്നോത്തരി ആരംഭിക്കുന്നത്. സാമൂഹ്യനീതി, ശാക്തീകരണം എന്നിവയുടെ മുന്നണിപ്പോരാളിയായിരുന്നു ബാബാസാഹബ് അംബേദ്‌കര്‍, അതിനാല്‍ത്തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും,  പാവപ്പെട്ടവരുടെയും സേവനത്തിനായി സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ കാലടികളെ പിന്തുടരുന്ന നയമാണ് സ്വീകരിച്ചുവരുന്നത്.  

ആദ്യ പ്രശ്നോത്തരിയുടെ വിഷയം PMGKAY ആണ് 

ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ)യെ കുറിച്ചാണ് ആദ്യ ക്വിസ്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PM-GKAY) കോവിഡ്-19 പാൻഡെമിക് മൂലമുള്ള തടസ്സങ്ങളുടെ ഫലമായി ദരിദ്രർ നേരിടുന്ന വെല്ലുവിളികൾ കുറയ്ക്കാൻ ഉദ്ദേശിച്ചുള്ള ദരിദ്രർക്കുവേണ്ടിയുള്ള പദ്ധതിയാണ്. ദരിദ്രരോ ദുർബലരോ ആയ ഒരു വ്യക്തിയോ കുടുംബമോ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതായിരുന്നു ഉടനടി ലക്ഷ്യം. പദ്ധതി പ്രകാരം, എല്ലാ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ (NFSA) ഗുണഭോക്താക്കൾക്കും ഓരോ മാസവും 5 കിലോ സൗജന്യ ഭക്ഷ്യധാന്യത്തിന് അർഹതയുണ്ട്. ഇത് NFSA ഗുണഭോക്താക്കൾക്ക് ലഭ്യമായ ഉയർന്ന സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങളെക്കാൾ കൂടുതലാണ് രാജ്യത്തെ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് കൊവിഡ് മഹാമാരിക്കാലത്തെ അതിജീവനത്തിനായി രൂപം നല്‍കിയ ഒരു സവിശേഷ പദ്ധതിയാണ് PMGKAY. ഈ പദ്ധതിയുടെ ഭാഗമായി 1,000 ലക്ഷം മെട്രിക് ടണ്ണില്‍ അധികം വരുന്ന ഭക്ഷ്യധാന്യങ്ങള്‍ ഇതിനകം തന്നെ വിതരണം ചെയ്തു കഴിഞ്ഞു. ഇതിനായി വകയിരുത്തിയ തുക ഏകദേശം 3.4 ലക്ഷം കോടിയായി കണക്കാക്കുന്നു. പ്രധാന മന്ത്രി നരേന്ദ്രമോഡി പറഞ്ഞതുപോലെ, “ആരും വിശന്ന വയറുമായി ഉറങ്ങുന്നില്ല എന്നുറപ്പ് വരുത്തുകയാണ് പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ചെയ്യുന്നത്.”

മഹാമാരിക്കാലത്ത് അതീവ ദാരിദ്ര്യ സ്ഥിതി ഒഴിവാക്കാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞു എന്ന് അന്താരാഷ്‌ട്ര നാണയ നിധി (IMF) തയ്യാറാക്കിയ ഒരു പഠനത്തെ അടിസ്ഥാനമാക്കി പറയാനാകും. മഹാമാരിക്ക് മുന്‍പ് 2019ല്‍ അതീവ ദാരിദ്ര്യസ്ഥിതി 0.8 ശതമാനമായിരുന്നു, ഇത് മഹാമാരിക്കാലമായ 2020ല്‍ അതേ നിലയില്‍ത്തന്നെ നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍  ഭക്ഷ്യധാന്യ വിതരണം പ്രധാന പങ്കു വഹിച്ചു. 

ഈ പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താം?

എല്ലാ NFSA ഗുണഭോക്താക്കളും (അന്ത്യോദയ അന്ന യോജന (AAY), മുൻഗണനാ കുടുംബങ്ങൾ (PHH) എന്നിവ സംസ്ഥാന/UT ഗവൺമെന്റുകൾ തിരിച്ചറിഞ്ഞു, അതായത് ഏകദേശം 80 കോടി ഗുണഭോക്താക്കൾ PM-GKAY യുടെ പരിധിയിൽ വരും. അവർക്ക് സ്വയമേവ പരിരക്ഷ ലഭിക്കുന്നു, കൂടാതെ ന്യായവില കടകളിൽ നിന്ന് സൗജന്യ ഭക്ഷ്യധാന്യങ്ങൾ ലഭിക്കും അവരുടെ നിലവിലുള്ള NFSA റേഷൻ കാർഡുകൾ. പുതിയ റേഷൻ കാർഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പൊതുവിതരണ സമ്പ്രദായവുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ പരാതികളും പരാതികളും പരിഹരിക്കുന്നതിനായി ഒരു ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ ‘1967’ സജ്ജീകരിച്ചിരിക്കുന്നു.

ഗുണഭോക്താക്കൾക്ക് അവരുടെ NFSA-യും PM-GKAY ഭക്ഷ്യധാന്യ വിഹിതവും ബാലൻസ് ക്വാട്ടയും കാണുന്നതിന് ആൻഡ്രോയിഡ് അധിഷ്‌ഠിത മൊബൈൽ ആപ്ലിക്കേഷൻ ‘മേരാ റേഷൻ’ (https://tinyurl.com/fp2tmd97) ഉപയോഗിക്കാം. കേന്ദ്ര റേഷൻ കാർഡ് ശേഖരത്തിൽ വിജയകരമായി പരിശോധിച്ചുറപ്പിച്ച ഗുണഭോക്താക്കൾക്ക് ഈ സൗകര്യം നിലവിൽ ലഭ്യമാണ്. ആപ്പ് നിലവിൽ 13 ഭാഷകളിൽ ലഭ്യമാണ്. അസമീസ്, ഇംഗ്ലീഷ്, ഹിന്ദി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഉറുദു, ഗുജറാത്തി, മറാത്തി, ബംഗ്ലാ എന്നിവയും ആൻഡ്രോയിഡ് മൊബൈലുകൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. PM-GKAY ഭക്ഷ്യധാന്യങ്ങളുടെ വിതരണം നിരീക്ഷിക്കാൻ അന്നവിത്രൻ പോർട്ടലിൽ (http://annavitran.nic.in) ഒരു ഡാഷ്‌ബോർഡ് ഉണ്ട്.

Terms and Conditions

1. ഈ പ്രശ്നോത്തരി വിവിധ വിഷയങ്ങളില്‍ വ്യത്യസ്ത പ്രശ്നോത്തരികള്‍ നടത്തപ്പെടുന്ന സബ്കാ വികാസ് മഹാക്വിസ് സീരീസിന്‍റെ ഭാഗമാണ്.

2. ഈ പ്രശ്നോത്തരി 2022 ഏപ്രില്‍ 14ന് ആരഭിക്കുകയും 2022 12 മെയ് രാത്രി 11:30(IST) വരെ ലൈവ് ആയിരിക്കുകയും ചെയ്യും.

3. ഈ പ്രശ്നോത്തരിയില്‍ എല്ലാ ഭാരതീയ പൗരന്മാര്‍ക്കും പങ്കെടുക്കാം.

4. ഇത് 300 സെക്കന്റുകളില്‍ 20 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ഒരു സമയബന്ധിത പ്രശ്നോത്തരിയാണ്.

5. ഈ പ്രശ്നോത്തരി 12 ഭാഷകളില്‍ ലഭ്യമാണ്- ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്

6. ഒരു ക്വിസിന് പരമാവധി 1,000 ടോപ് സ്കോറിംഗ് പങ്കാളികളെ വിജയികളായി തിരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിജയികള് ക്ക് 2,000/- രൂപ വീതം നല് കും.

7. ഏറ്റവുമധികം ശരിയുത്തരങ്ങള്‍ നല്‍കിയതിന്‍റെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ തെരഞ്ഞെടുക്കുന്നത്. 1000ലധികം പേര്‍ വിജയികളായി വരുകയാണെങ്കില്‍, അവര്‍ പ്രശ്നോത്തരി പൂര്‍ത്തിയാക്കാന്‍ എടുത്ത സമയം കണക്കാക്കിയായിരിക്കും ബാക്കിയുള്ള വിജയികളെ തെരഞ്ഞെടുക്കുക.

ഇത് വിശദീകരിക്കുവാനായി താഴെ നല്‍കിയിട്ടുള്ള ചാര്‍ട്ട് നോക്കുക-

മത്സരാര്‍ഥികളുടെ എണ്ണം

സ്കോര്‍

സ്റ്റാറ്റസ്

500

20 ല്‍ 20

അവരെ വിജയികളായി പ്രഖ്യാപിക്കാം. അവര്‍ക്ക് 2000 രൂപ ലഭിക്കുന്നു.

400 

20 ല്‍ 19

അവരെ വിജയികളായി പ്രഖ്യാപിക്കാം. അവര്‍ക്ക് 2000 രൂപ ലഭിക്കുന്നു.

400 

20 ല്‍ 18

ഇപ്പോള്‍ ആകെ വിജയികളുടെ എണ്ണം 1000ല്‍ കവിഞ്ഞതിനാല്‍ ഇതില്‍ നിന്ന് 100 പേര്‍ക്ക് മാത്രമേ സമ്മാനത്തുകയ്ക്ക് അര്‍ഹതയുള്ളൂ. അതിനാല്‍ ഇവരില്‍ നിന്ന് ഏറ്റവും കുറഞ്ഞ സമയത്തില്‍ ഉത്തരം നല്‍കിയ 100 പേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് 2000 രൂപ വീതം നല്‍കുന്നു.

8. ഒരു പ്രത്യേക ക്വിസില്‍ ഒരു മത്സരാര്‍ഥി ഒരു തവണ ജയിക്കുവാനുള്ള യോഗ്യത മാത്രമേ നല്‍കുന്നുള്ളൂ. ഒരേ മത്സരാര്‍ഥി ഒന്നിലധികം പ്രവേശനപത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട് എങ്കില്‍ അത് ഒരേ പ്രശ്നോത്തരിയില്‍ ഒന്നിലധികം വിജയങ്ങള്‍ നേടാനുള്ള യോഗ്യതയല്ല. എങ്കിലും ഈ മത്സരാര്‍ഥിയ്ക്ക് മഹാവികാസ് ക്വിസ് സീരീസിലെ മറ്റു പ്രശ്നോത്തരികാലില്‍ പങ്കെടുത്ത് വിജയിക്കാവുന്നതാണ്.  

9. നിങ്ങള്‍ നിങ്ങളുടെ പേര്, ഇമെയില്‍ വിലാസം, ടെലഫോണ്‍ നമ്പര്‍, പോസ്റ്റല്‍ വിലാസം എന്നിവ നല്‍കേണ്ടതാണ്. നിങ്ങളുടെ സമ്പര്‍ക്ക വിവരങ്ങള്‍ നല്‍കുന്നത് വഴി നിങ്ങള്‍ ഈ വിവരങ്ങള്‍ പ്രശ്നോത്തരിയ്ക്കും, അതിന്‍റെ പ്രചാരണം സംബന്ധിച്ചും ഉപയോഗിക്കാനുള്ള സമ്മതം കൂടി നല്‍കുകയാണ്.   

10. വിജയികളായി പ്രഖ്യാപിക്കപ്പെട്ടവര്‍ സമ്മാനത്തുക ലഭിക്കാനായി അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കേണ്ടതാണ്. സമ്മാനത്തുക ലഭിക്കാനായി യൂസര്‍ നെയിമും ബാങ്ക് അക്കൌണ്ടിലെ പേരും തമ്മില്‍ ചേരേണ്ടതാണ്.

11. ഈ പ്രശ്നോത്തരിയുടെ ചോദ്യങ്ങള്‍ ഓട്ടോമേറ്റ് ചെയ്ത പ്രവര്‍ത്തനം വഴി  ക്രമരഹിതമായി തെരഞ്ഞെടുക്കുകയാണ്.

12. നിങ്ങള്‍ക്ക് ഒരു പ്രയാസമുള്ള ചോദ്യം വിട്ടുകളയാവുന്നതും, പിന്നീട് അതിലേക്ക് തിരിച്ചെത്താവുന്നതുമാണ്.

13. ഇതില്‍ നെഗറ്റീവ് മാര്‍ക്കിംഗ് ഉണ്ടായിരിക്കില്ല.

14. മത്സരാര്‍ത്ഥി സ്റ്റാര്‍ട്ട് ക്വിസ് ബട്ടണ്‍ അമര്‍ത്തിയാലുടന്‍ പ്രശ്നോത്തരി ആരംഭിക്കും.

15. ഒരിക്കല്‍ ചേര്‍ന്നുകഴിഞ്ഞാല്‍ അപേക്ഷ പിന്‍വലിക്കാനാവില്ല 

16. യുക്തിക്ക് നിരക്കാത്ത സമയമെടുത്ത്, നീതിപൂര്‍വമല്ലാത്ത വഴികളിലൂടെയാണ്‌ മത്സരാര്‍ഥി പ്രശ്നോത്തരി പൂര്‍ത്തിയാക്കിയത് എന്ന് കണ്ടെത്തിയാല്‍ മത്സരാര്‍ഥിയുടെ പ്രവേശനം നിരസിക്കപ്പെടാവുന്നതാണ്.

17. നഷ്ടപ്പെട്ടതോ, അവസാന തീയതി കഴിഞ്ഞു നല്‍കുന്നതോ, അപൂര്‍ണ്ണമോ, കമ്പ്യൂട്ടര്‍ പിശക്, അല്ലെങ്കില്‍ പ്രശ്നോത്തരിയുടെ സംഘാടകരുടെ ന്യായമായ നിയന്ത്രണത്തില്‍ അല്ലാത്ത മറ്റേതെങ്കിലും പിശകുമൂലം ലഭിക്കാത്തവയോ ആയ അപേക്ഷകള്‍ക്ക് ഈ പ്രശ്നോത്തരിയുടെ സംഘാടകര്‍ ഒരിക്കലും ഉത്തരവാദികളല്ല. അപേക്ഷ നല്‍കിയതിന്‍റെ തെളിവ് അപേക്ഷ ലഭിച്ചു എന്നതിന്‍റെ തെളിവല്ല എന്നത് ദയവായി മനസ്സിലാക്കുക.

18. മുന്‍കൂട്ടി കാണാനാകാത്ത സാഹചര്യങ്ങളില്‍, പ്രശ്നോത്തരിയില്‍ മാറ്റം വരുത്താനോ, പിന്‍വലിക്കാനോ ഉള്ള അധികാരം സംഘാടകരില്‍ നിക്ഷിപ്തമാണ്. ഈ നിബന്ധനകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവകാശവും ഇതില്‍ ഉള്‍പ്പെടുന്നു എന്ന് വ്യക്തമാക്കുന്നു.

19.  ഏതെങ്കിലും മത്സരാര്‍ഥിയുടെ പങ്കാളിത്തം, അവരുടെ സഹകരണം എന്നിവ ഈ പ്രശ്നോത്തരി, ഇതിന്‍റെ സംഘാടകര്‍, മത്സരാര്‍ഥികള്‍ എന്നിവര്‍ക്ക് ഹാനികരമായിത്തീരാം എന്ന് തോന്നുന്ന സാഹചര്യത്തില്‍ അവരെ അയോഗ്യരാക്കാനും പ്രവേശനം റദ്ദാക്കാനുമുള്ള പൂര്‍ണ്ണ അധികാരം സംഘാടകരില്‍ നിക്ഷിപ്തമാണ്. സംഘാടകര്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ വായിക്കാന്‍ കഴിയാത്തതോ, അപൂര്‍ണ്ണമോ, തെറ്റായതോ, പിശകുകള്‍ ഉള്ളതോ ആണെങ്കില്‍ അവ പരിഗണിക്കുന്നതല്ല.  

20. MyGov ജീവനക്കാര്‍, അവരുടെ ബന്ധുക്കള്‍ എന്നിവര്‍ ഈ പ്രശ്നോത്തരിയില്‍ പങ്കെടുക്കുന്നത് വിലക്കിയിരിക്കുന്നു.

21.  ഈ പ്രശ്നോത്തരിയെ സംബന്ധിച്ചുള്ള എല്ലാ തീരുമാനങ്ങളും സംഘാടകരുടെ വിവേചനാധികാരത്തില്‍ നിക്ഷിപ്തവും, ഇരുകൂട്ടര്‍ക്കും ബാധകവുമാണ്. ഇതിന്മേല്‍ യാതൊരുവിധത്തിലുമുള്ള ആശയവിനിമയങ്ങള്‍ നടത്തപ്പെടുന്നതല്ല.

22.   സമയാസമയങ്ങളില്‍ ഈ പ്രശ്നോത്തരിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ നിയമങ്ങളും നിബന്ധനകളും പാലിക്കാന്‍ മത്സരാര്‍ഥികള്‍ ബാധ്യസ്ഥരാണ്.

23. ഈ പ്രശ്നോത്തരിയില്‍ പങ്കെടുക്കുന്നത് വഴി, മത്സരാര്‍ഥികള്‍ മുകളില്‍ വിശദീകരിച്ചിരിക്കുന്ന നിയമങ്ങളും നിബന്ധനകളും പാലിക്കാന്‍  ബാധ്യസ്ഥരാണെന്നു മനസ്സിലാക്കി സമ്മതിച്ചിരിക്കുന്നു.

24.   ഈ പ്രശ്നോത്തരിയുടെ നിയമങ്ങളും നിബന്ധനകളും ഭാരതീയ നീതിന്യായ വ്യവസ്ഥയിലെ നിയമങ്ങള്‍ക്ക് വിധേയമാണ്.

25.  വിവർത്തനം ചെയ്ത ഉള്ളടക്കത്തിന് എന്തെങ്കിലും വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, അത് contests@mygov.in ലേക്ക് അറിയിക്കുകയും ഹിന്ദി/ഇംഗ്ലീഷ് ഉള്ളടക്കം റഫർ ചെയ്യുകയും വേണം.