ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (GST) 2017-ൽ അവതരിപ്പിച്ചപ്പോൾ ഇന്ത്യയുടെ സാമ്പത്തിക യാത്രയിൽ ചരിത്രപരമായ വഴിത്തിരിവായി മാറി, രാജ്യത്തെ ഒരൊറ്റ വിപണിയായി ഏകീകരിച്ചു. വർഷങ്ങളായി, GST പരോക്ഷ നികുതി ലളിതമാക്കുകയും, സുതാര്യത വർദ്ധിപ്പിക്കുകയും, പാലനം ശക്തിപ്പെടുത്തുകയും ചെയ്തു.
ഈ അടിത്തറയിൽ ഊന്നിക്കൊണ്ട്, ഇന്ത്യാ ഗവൺമെന്റ് ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ള അടുത്ത തലമുറ GST പരിഷ്കാരങ്ങൾ നികുതി വ്യവസ്ഥയെ കൂടുതൽ സുഗമവും, കാര്യക്ഷമവും, സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ബിസിനസുകളെ ശാക്തീകരിക്കുക, സങ്കീർണ്ണതകൾ കുറയ്ക്കുക, ബിസിനസ്സ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുക, അതോടൊപ്പം ഉപഭോക്താക്കൾക്ക് കൂടുതൽ നേട്ടങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ഈ പരിഷ്കാരങ്ങളുടെ ലക്ഷ്യം.
ഈ പരിവർത്തനാത്മക നടപടികളെക്കുറിച്ച് അവബോധം വളർത്തുന്നതിനും വികസിച്ചുകൊണ്ടിരിക്കുന്ന നികുതി ആവാസവ്യവസ്ഥയുമായി ഇടപഴകാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും, മൈഗവ് അടുത്ത തലമുറ GST പരിഷ്കാര ക്വിസ് സംഘടിപ്പിക്കുന്നു.
ഈ ക്വിസ് പൗരന്മാർക്കും, വിദ്യാർത്ഥികൾക്കും, പ്രൊഫഷണലുകൾക്കും, സംരംഭകർക്കും, നികുതിദായകർക്കും GSTയെക്കുറിച്ചുള്ള തങ്ങളുടെ അറിവ് പരീക്ഷിക്കുന്നതിനും, GSTയുടെ പ്രധാന സവിശേഷതകൾ മനസ്സിലാക്കുന്നതിനും, ഇന്ത്യയുടെ വളർച്ചാ കഥ രൂപപ്പെടുത്തുന്നതിൽ അതിന്റെ പങ്കിനെ അഭിനന്ദിക്കുന്നതിനുമുള്ള ഒരു അവസരമാണ്.
ക്വിസിൽ ചേരൂ, നിങ്ങളുടെ അവബോധം വികസിപ്പിക്കൂ, ലളിതവും, മികച്ചതും, കൂടുതൽ ഉൾക്കൊള്ളുന്നതുമായ ഒരു നികുതി സമ്പ്രദായത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ പങ്കാളിയാകൂ.
സമ്മാനം:
1.പങ്കെടുക്കുന്ന മികച്ച 10 പേർക്ക് സമ്മാനമായി 5000/- രൂപ നൽകും.
2.പങ്കെടുക്കുന്ന അടുത്ത 20 പേർക്ക് സമ്മാനമായി 2000/- രൂപ നൽകും.
3.പങ്കെടുക്കുന്ന അടുത്ത 50 പേർക്ക് സമ്മാനമായി1000/- രൂപനൽകും.
1. ക്വിസ് എല്ലാ ഇന്ത്യൻ പൗരന്മാർക്കുമായി തുറന്നിരിക്കുന്നു.
2. പങ്കെടുക്കുന്നയാൾ ‘പ്ലേ ക്വിസ്‘ ബട്ടണിൽ ക്ലിക്കുചെയ്താലുടൻ ക്വിസ് ആരംഭിക്കുന്നതാണ്.
3. 300 സെക്കൻഡിനുള്ളിൽ ഉത്തരം നൽകേണ്ട 10 ചോദ്യങ്ങളടങ്ങിയ ക്വിസ് ആണിത്. നെഗറ്റീവ് മാർക്ക് ഉണ്ടാകില്ല.
4. നിശ്ചിത സമയം കവിഞ്ഞുള്ള പങ്കാളിത്തം പരിഗണിക്കില്ല.
5. കൂടുതൽ ആശയവിനിമയത്തിനായി പങ്കെടുക്കുന്നവർ അവരുടെ മൈഗവ് പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. അപൂർണ്ണമായ പ്രൊഫൈലിൽ ഉള്ളയാൾക്ക് വിജയിയാകാൻ അർഹതയില്ല.
6. ഓരോ പങ്കാളിക്കും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴിയോ ഇമെയിൽ ഐഡി വഴിയോ ഒരു തവണ മാത്രമേ ക്വിസിൽ പങ്കെടുക്കാൻ സാധിക്കൂ. ഒരേ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും പങ്കടുക്കുന്നതിനായി ഒന്നിലധികം തവണ ഉപയോഗിക്കാൻ പാടില്ല.
7. പങ്കെടുക്കുന്ന ഒരാൾ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉപയോഗിച്ച് ക്വിസിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ സമർപ്പിക്കുന്നതിൽ നിന്നും ഒരു എൻട്രി മാത്രമേ സാധുതയുള്ളതായി കണക്കാക്കപ്പെടുകയും വിജയിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയയ്ക്ക് യോഗ്യത നേടുകയും ചെയ്യൂ.
8. അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായാൽ ഏത് നിമിഷവും ക്വിസ് പരിഷ്കരിക്കാനോ നിർത്തലാക്കാനോ മൈഗവിന് അവകാശമുണ്ട്. സംശയം ഒഴിവാക്കുന്നതിനായി, ഈ നിബന്ധനകളും വ്യവസ്ഥകളും മാറ്റാനുള്ള കഴിവും ഇതിൽ ഉൾപ്പെടുന്നു.
9. പങ്കെടുക്കുന്നവർ അവരുടെ പേര്, ഇമെയിൽ വിലാസം, ജനനത്തീയതി, കത്തിടപാടുകളുടെ വിലാസം, മൊബൈൽ നമ്പർ എന്നിവ നൽകേണ്ടതാണ്. പങ്കെടുക്കുന്നവർ അവരുടെ വിശദാംശങ്ങൾ സമർപ്പിക്കുന്നതിലൂടെ, ക്വിസിൻ്റെ ഉദ്ദേശ്യത്തിനായി ഈ വിശദാംശങ്ങൾ ഉപയോഗിക്കുന്നതിന് സമ്മതം നൽകുന്നു.
10. ക്വിസിന് ഹാനികരമാണെന്ന് മൈഗവിനു തോന്നുന്ന ഏതെങ്കിലും പങ്കാളിയുടെ പങ്കാളിത്തമോ ബന്ധമോ അയോഗ്യമാക്കാനോ നിരസിക്കാനോ ഉള്ള എല്ലാ അവകാശങ്ങളും മൈഗവിൽ നിക്ഷിപ്തമാണ്. ലഭിച്ച വിവരങ്ങൾ വായിക്കാൻ കഴിയാത്തതോ, അപൂർണ്ണമോ, കേടുപാടുകൾ സംഭവിച്ചതോ, തെറ്റായതോ, പിഴവുകളുള്ളതോ ആണെങ്കിൽ പങ്കാളിത്തം അസാധുവാകും.
11. കമ്പ്യൂട്ടർ പിശക് മൂലമോ സംഘാടകന്റെ ന്യായമായ നിയന്ത്രണത്തിന് അതീതമായ മറ്റേതെങ്കിലും പിശക് മൂലമോ നഷ്ടപ്പെടുന്നതോ, വൈകിയതോ, അപൂർണ്ണമായതോ അല്ലെങ്കിൽ കൈമാറ്റം ചെയ്യപ്പെടാത്തതോ ആയ എൻട്രികൾക്ക് മൈഗവ് ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതല്ല. എൻട്രി സമർപ്പിച്ചതിന്റെ തെളിവ് അത് ലഭിച്ചതിന്റെ തെളിവല്ല എന്ന് ശ്രദ്ധിക്കുക.
12. മൈഗവ് ജീവനക്കാർ അല്ലെങ്കിൽ ക്വിസ് ഹോസ്റ്റുചെയ്യുന്നതുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട ജീവനക്കാർക്ക്, ക്വിസിൽ പങ്കെടുക്കാനുള്ള അർഹതയില്ല. ഈ അയോഗ്യത അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും ബാധകമാണ്.
13. ക്വിസിനെക്കുറിച്ചുള്ള മൈഗവിന്റെ തീരുമാനം അന്തിമവും നിർബന്ധിതവുമായിരിക്കും, അതുമായി ബന്ധപ്പെട്ട് ഒരു കത്തിടപാടും നടത്തില്ല.
14. പങ്കെടുക്കുന്നവർ അപ്ഡേറ്റുകൾക്കുമായി ഉള്ളടക്കത്തിൽ പതിവായി പരിശോധന നടത്തേണ്ടതുണ്ട്.
15. വിജയകരമായി പൂർത്തിയാക്കിയാൽ, പങ്കെടുക്കുന്നയാൾക്ക് അവരുടെ പങ്കാളിത്തവും പൂർത്തീകരണവും അംഗീകരിക്കുന്ന ഒരു ഡിജിറ്റൽ പങ്കാളിത്ത സർട്ടിഫിക്കറ്റ് സ്വയമേവ ഡൗൺലോഡ് ചെയ്യാൻ കഴിയും.
16. ക്വിസിൽ പങ്കെടുക്കുന്ന, മത്സരാർത്ഥികൾ ഏതെങ്കിലും ഭേദഗതികളോ അപ്ഡേറ്റുകളോ ഉൾപ്പെടെ ക്വിസ് മത്സരത്തിന്റെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും പാലിക്കണം.
17. എല്ലാ തർക്കങ്ങളും നിയമപരമായ പരാതികളും ഡൽഹിയുടെ അധികാരപരിധിക്ക് വിധേയമാണ്. ഇതിനായി വരുന്ന ചെലവുകൾ കക്ഷികൾ തന്നെ വഹിക്കും.
18. ഇനി മുതൽ നിബന്ധനകളും വ്യവസ്ഥകളും ഇന്ത്യൻ നിയമങ്ങളും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വിധികളും നിയന്ത്രിക്കും.