ചരിത്രപരമായ നേട്ടം സമ്മാനിച്ച ചന്ദ്രയാൻ-3 ന്റെ വിജയകരമായ ചാന്ദ്ര ലാൻഡിംഗ് അനുസ്മരിക്കുന്നതിനായി ഓഗസ്റ്റ് 23ന് ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നു. അന്നുമുതൽ, ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും വളരുന്ന ഇന്ത്യയുടെ മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് ഈ ദിനം വലിയ അഭിമാനത്തോടും ആവേശത്തോടും കൂടി ആഘോഷിക്കുന്നു. ഈ വർഷം തുടർച്ചയായ മൂന്നാം തവണ “ആര്യഭട്ട മുതൽ ഗഗൻയാൻ വരെ പുരാതന ജ്ഞാനം മുതൽ അനന്ത സാധ്യതകൾ വരെ” എന്ന പ്രമേയത്തോടെ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്നു. ഏറ്റവും കാത്തിരിക്കുന്ന ഈ ദേശീയ ബഹിരാകാശ ക്വിസ് മൈഗവ് അവതരിപ്പിക്കുമ്പോൾ, ബഹിരാകാശത്തിന്റെ അത്ഭുതങ്ങളും ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ യാത്രയും പര്യവേക്ഷണം ചെയ്യാൻ നമുക്ക് തയ്യാറാകാം.
ജിജ്ഞാസയെ പ്രചോദിപ്പിക്കാനും അവബോധം വളർത്താനും ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഇന്ത്യയുടെ മുന്നേറ്റങ്ങളിൽ അഭിമാനത്തിന്റെ മനോഭാവം ശക്തിപ്പെടുത്താനും ഈ ക്വിസ് ശ്രമിക്കുന്നു.
ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ള പൗരന്മാർ, വിദ്യാർത്ഥികൾ, അക്കാദമിക് വിദഗ്ധർ, പ്രൊഫഷണലുകൾ, ബഹിരാകാശ പ്രേമികൾ എന്നിവരെ ഈ ദേശീയ സംരംഭത്തിൽ പങ്കെടുക്കാനും അവരുടെ അറിവ് വിലയിരുത്താനും രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകുന്നതിനൊപ്പം ബഹിരാകാശത്തെ പുതിയ അതിർത്തികൾക്കായുള്ള ഇന്ത്യയുടെ പരിശ്രമം കൂട്ടായി ആഘോഷിക്കാനും പ്രോത്സാഹിപ്പിക്കുന്നു. ഇപ്പോൾ നാഷണൽ സ്പേസ് ക്വിസ് 2025 -ൽ പങ്കെടുത്ത് പ്രപഞ്ചത്തിലേക്കുള്ള ഇന്ത്യയുടെ പ്രചോദനാത്മക യാത്രയുടെ ഭാഗമാകൂ. സമ്മാനം : 1ആം സമ്മാനം: രൂപ 1,00,000 2ആം സമ്മാനം: രൂപ 75,000 3ആം സമ്മാനം: രൂപ 50,000 അടുത്ത 100 വിജയികൾക്ക് നൽകുന്നു രൂപ 2,000
അടുത്ത 200 വിജയികൾക്ക് നൽകുന്നു രൂപ 1,000
ക്വിസിലെ ആദ്യ 100 വിജയികൾക്ക് ISRO ക്യാമ്പസ് സന്ദർശിക്കാനുള്ള അവസരവും ലഭിക്കും.
1.ക്വിസ് എല്ലാ ഇന്ത്യൻ പൗരന്മാർക്കായി തുറന്നിരിക്കുന്നു.
2.പങ്കെടുക്കുന്നയാൾ ‘പ്ലേ ക്വിസ്’ ബട്ടണിൽ ക്ലിക്കുചെയ്താലുടൻ ക്വിസ് ആരംഭിക്കും.
3.300 സെക്കൻഡിനുള്ളിൽ ഉത്തരം നൽകേണ്ട 10 ചോദ്യങ്ങളുള്ള സമയബന്ധിതമായ ക്വിസ് ആണിത്. നെഗറ്റീവ് മാർക്ക് ഉണ്ടാകില്ല.
4.കൂടുതൽ ആശയവിനിമയത്തിനായി പങ്കെടുക്കുന്നവർ അവരുടെ മൈഗവ് പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അപൂർണ്ണമായ പ്രൊഫൈലിൽ ഉള്ളയാൾക്ക് വിജയിയാകാൻ അർഹതയില്ല.
5.ഒരു ഓട്ടോമേറ്റഡ് പ്രക്രിയയിലൂടെ ചോദ്യ ബാങ്കിൽ നിന്ന് ചോദ്യങ്ങൾ ക്രമരഹിതമായി തിരഞ്ഞെടുക്കും.
6.ഓരോ പങ്കാളിയെയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴിയോ ഇമെയിൽ ഐഡി വഴിയോ ഒരു തവണ മാത്രമേ ക്വിസിൽ പങ്കെടുക്കാൻ അനുവദിക്കൂ. ഒരേ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും പങ്കടുക്കുന്നതിനായി ഒന്നിലധികം തവണ ഉപയോഗിക്കാൻ പാടില്ല.
7.ഒരു മത്സരാർത്ഥി മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉപയോഗിച്ച് പങ്കെടുത്തിട്ടുള്ള സന്ദർഭങ്ങളിൽ, സമർപ്പിച്ച ആദ്യ എൻട്രി മാത്രം സാധുതയുള്ളതായി കണക്കാക്കുകയും വിജയിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയ്ക്ക് അർഹത നേടുകയും ചെയ്യും.
8.ചന്ദ്രയാൻ-3 ക്വിസിലെയും ദേശീയ ബഹിരാകാശ ദിന ക്വിസിലെയും ആദ്യ 3 വിജയികൾക്ക് ടോപ് 3 റിവാർഡുകൾക്ക് അർഹതയുണ്ടായിരിക്കില്ല. ISRO സന്ദർശിച്ച ചന്ദ്രയാൻ-3 ക്വിസിലെയും ദേശീയ ബഹിരാകാശ ദിന ക്വിസിലെയും വിജയികൾക്ക് ഈ ക്വിസിനുള്ള ISRO സന്ദർശനത്തിന് അർഹതയുണ്ടായിരിക്കില്ല.
9.അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായാൽ ഏത് നിമിഷവും ക്വിസ് പരിഷ്‌ക്കരിക്കാനോ നിർത്താനോ മൈഗവ് -ന് എല്ലാ അവകാശങ്ങളും ഉണ്ട്. സംശയം ഒഴിവാക്കുന്നതിനായി,ഈ നിബന്ധനകളും വ്യവസ്ഥകളും മാറ്റാനുള്ള കഴിവും ഇതിൽ ഉൾപ്പെടുന്നു.
10.ഏതെങ്കിലും മത്സരാർത്ഥിയുടെ പങ്കാളിത്തമോ സാമീപ്യമോ ക്വിസിന് ഹാനികരമാണെന്ന് തോന്നിയാൽ ഏതെങ്കിലും പങ്കാളിയുടെ പങ്കാളിത്തം അയോഗ്യമാക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള എല്ലാ അവകാശങ്ങളും മൈഗവിൽ നിക്ഷിപ്തമാണ്. ലഭിച്ച വിവരങ്ങൾ വായിക്കാൻ കഴിയാത്തതോ, അപൂർണ്ണമോ, കേടുപാടുകൾ സംഭവിച്ചതോ, തെറ്റായതോ, പിഴവുകളുള്ളതോ ആണെങ്കിൽ പങ്കാളിത്തം അസാധുവാകും.
11.കമ്പ്യൂട്ടർ പിശക് അല്ലെങ്കിൽ സംഘാടകന്റെ ന്യായമായ നിയന്ത്രണത്തിന് അതീതമായ മറ്റേതെങ്കിലും പിശക് കാരണം നഷ്ടപ്പെട്ടതോ വൈകിയോ അപൂർണ്ണമോ കൈമാറ്റം ചെയ്യപ്പെടാത്തതോ ആയ എൻട്രികൾക്ക് മൈഗവ് ഒരു ഉത്തരവാദിത്തവും സ്വീകരിക്കില്ല. എൻട്രി സമർപ്പിച്ചതിന്റെ തെളിവ് അത് ലഭിച്ചതിന്റെ തെളിവല്ല എന്ന് ശ്രദ്ധിക്കുക.
12.മൈഗവ് ജീവനക്കാരോ ക്വിസ് ഹോസ്റ്റുചെയ്യുന്നതുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട ജീവനക്കാരോ ക്വിസിൽ പങ്കെടുക്കാൻ അർഹരല്ല. ഈ അയോഗ്യത അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും ബാധകമാണ്.
13.ക്വിസിനെക്കുറിച്ചുള്ള മൈഗവിന്റെ തീരുമാനം അന്തിമവും നിർബന്ധിതവുമായിരിക്കും, അതേക്കുറിച്ച് ഒരു കത്തിടപാടും ഉണ്ടാകില്ല.
14.എല്ലാ അപ്ഡേറ്റുകൾക്കും പങ്കെടുക്കുന്നവർ ഉള്ളടക്കം പതിവായി പരിശോധിക്കേണ്ടതുണ്ട്.
15.വിജയകരമായി പൂർത്തിയാക്കിയ ശേഷം,പങ്കാളിക്ക് അവരുടെ പങ്കാളിത്തവും പൂർത്തീകരണവും അംഗീകരിക്കുന്ന ഡിജിറ്റൽ പങ്കാളിത്ത സർട്ടിഫിക്കറ്റ് സ്വയമേവ ഡൗൺലോഡ് ചെയ്യാം.
16.ക്വിസിൽ പങ്കെടുക്കുന്നതിലൂടെ, പങ്കെടുക്കുന്നവർ ഏതെങ്കിലും ഭേദഗതികളോ കൂടുതൽ അപ്ഡേറ്റുകളോ ഉൾപ്പെടെ ക്വിസ് മത്സരത്തിന്റെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും പാലിക്കേണ്ടതാണ്.
17.എല്ലാ തർക്കങ്ങളും/നിയമപരമായ പരാതികളും ഡൽഹിയുടെ അധികാരപരിധിക്ക് വിധേയമാണ്. ഇതിനായി വരുന്ന ചെലവുകൾ കക്ഷികൾ തന്നെ വഹിക്കും.
18.ഇനി മുതൽ നിബന്ധനകളും വ്യവസ്ഥകളും ഇന്ത്യൻ നിയമങ്ങളും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വിധിന്യായങ്ങളും അനുസരിച്ചായിരിക്കും നിയന്ത്രിക്കപ്പെടുന്നത്.