GOVERNMENT OF INDIA

സേവ, സുശാസൻ, ഗരീബ് കല്യാൺ മഹാക്വിസ് (Kerala, Malayalam)

Start Date : 30 May 2022, 8:00 am
End Date : 30 Jun 2022, 11:30 pm
Closed
Quiz Closed

About Quiz

സബ്കാ വികാസ് മഹാക്വിസ് സീരീസിലെ മൂന്നാമത്തെ ക്വിസ്, 8 വർഷത്തെ ഗവൺമെന്റ് എന്ന വിഷയത്തെ ആസ്പദമാക്കി: സേവ, സുശാസൻ, ഗരീബ് കല്യാൺ

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികം ആഘോഷിക്കുമ്പോൾ, ആസാദി കാ അമൃത് മഹോത്സവ്, MyGov സബ്കാ വികാസ് മഹാക്വിസ് സീരീസിലെ മൂന്നാമത്തെ ക്വിസ്അവതരിപ്പിക്കുന്നു. വിവിധ പദ്ധതികളെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചും ആനുകൂല്യങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും പങ്കെടുക്കുന്നവരെ ബോധവത്കരിക്കുകയാണ് ക്വിസ് ലക്ഷ്യമിടുന്നത്. ഈ സന്ദർഭത്തിൽ, പുതിയ ഇന്ത്യയെ കുറിച്ചുള്ള നിങ്ങളുടെ അറിവ് പരീക്ഷിക്കുന്നതിനും പങ്കെടുക്കുന്നതിനും പരീക്ഷിക്കുന്നതിനും MyGov നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു. 

 

സബ്കാ വികാസ് മഹാക്വിസ് സീരീസിന്റെ ആവേശം തുടരുന്നു

ബഹുമാനപ്പെട്ട പ്രധനമന്ത്രി ശ്രീ നരന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കുന്നതിന് ‘സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്നീ ആശയങ്ങളോട് പ്രതിജ്ഞാബദ്ധമാണ്. സമൂഹത്തിലെ ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സമഗ്ര ക്ഷേമത്തിനായി വിവിധ പരിപാടികളിലൂടെയും പദ്ധതികളിലൂടെയും രാജ്യത്തെ എല്ലാ പൗരന്മാർക്കും ആവശ്യമായ കാര്യങ്ങൾ ഉറപ്പാക്കാൻ സർക്കാർ പ്രവർത്തിക്കുന്നു. പിരമിഡിന്റെ താഴെയുള്ള അവസാനത്തെ വ്യക്തിയെയും സേവിക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ സമൂഹത്തിലെ ഏറ്റവും ദരിദ്രരായ വിഭാഗങ്ങൾക്ക് അവസാന മൈൽ വിതരണം ഉറപ്പാക്കുന്നതിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. അഭൂതപൂർവമായ എണ്ണം വീടുകൾ നിർമിച്ചതായാലും (പി.എം. ആവാസ് യോജന), ജല കണക്ഷനുകളായാലും (ജൽ ജീവൻ മിഷൻ), ബാങ്ക് അക്കൗണ്ടുകളിൽ (ജൻ ധൻ), കർഷകർക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (പി.എം. കിസാൻ) അല്ലെങ്കിൽ സൗജന്യ ഗ്യാസ് കണക്ഷനുകൾ (ഉജ്ജ്വല) എന്നിവയിലായാലും പാവപ്പെട്ടവരുടെ ഉപജീവനമാർഗത്തിൽ പ്രകടമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് ഓരോ പദ്ധതിയുടെയും 100 ശതമാനം വിതരണം ഉറപ്പാക്കുന്നതിന് സാച്ചുറേഷന് ഊന്നൽ നൽകിയിട്ടുണ്ട്.. ഉദാഹരണത്തിന്, ഗ്രാമങ്ങളുടെ 100% വൈദ്യുതീകരണം, വീടുകളുടെ 100% വൈദ്യുതീകരണം, 100% ആളുകൾക്ക് ബാങ്ക് അക്കൗണ്ടുകൾ, 100% ഗുണഭോക്താക്കൾക്ക് സൗജന്യ റേഷൻ മുതലായവ ലഭിക്കുന്നു.

 

“8 വർഷങ്ങൾ – സേവ, സുശാസൻ, ഗരീബ് കല്യാൺ” എന്നതാണ് പരമ്പരയിലെ മൂന്നാമത്തെ ക്വിസിന്റെ വിഷയം

 

കഴിഞ്ഞ 8 വർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ജനകേന്ദ്രീകൃത ഭരണത്തിലേക്ക് ഒരു മാതൃകാപരമായ മാറ്റം വരുത്തി. 2014 മുതൽ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി നമ്മുടെ സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന നിരവധി ഘടനാപരമായ പരിവർത്തനങ്ങൾ വരുത്തിയിട്ടുണ്ട്:

1. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്

2. ഈസ് ഓഫ് ലിവിംഗ്

3. യുവാക്കളുടെ നേതൃത്വത്തിലുള്ള വികസനം

4. ആരോഗ്യപരിപാലനം

5. ഇൻഫ്രാസ്ട്രക്ചർ

6. നാരി ശക്തി

7. കർഷക ക്ഷേമം

8. ജമ്മു കശ്മീർ കേന്ദ്രീകരിച്ച് ദേശീയ സുരക്ഷ

9. വടക്കുകിഴക്കൻ മേഖലയെ ശക്തിപ്പെടുത്തൽ

10. ദരിദ്രരെയും മാർജിനറികളെയുംസേവിക്കുക

11. സമ്പദ് വ്യവസ്ഥയും പരിഷ്കാരങ്ങളും

12. സാങ്കേതികവിദ്യയില് ഊര് ജ്ജസ്വലമായ ഇന്ത്യ

13. പരിസ്ഥിതിയും സുസ്ഥിരതയും

14. സംസ്ക്കാരം

 

ലോകത്തിലെ ഏറ്റവും ശക്തവും പ്രതിരോധശേഷിയുള്ളതുമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ വളരുന്നത് ഈ 8 വർഷത്തിനിടയിൽ കാണാൻ കഴിഞ്ഞു. ഇന്ത്യ അതിന്റെ ശബ്ദം കേൾക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു മഹാശക്തിയായി മാറാനുള്ള പാതയിൽ ക്രമാനുഗതമായി മുന്നേറുകയാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സ്വന്തം സാധ്യതകൾ തുറന്നുകാട്ടുകയും പൗരന്മാർക്കായി ഒരു ഫസ്റ്റ് ക്ലാസ് രാഷ്ട്രം സൃഷ്ടിക്കുകയും ചെയ്യുന്നു.

 

മഹാക്വിസിന്റെ പ്രധാന സവിശേഷതകൾ

MyGov സാത്തിസ്/ഉപയോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള ഏത് സംസ്ഥാനത്തിന്റെയും പതിപ്പ് പ്ലേ ചെയ്യാൻ കഴിയും. ക്വിസ് ചോദ്യങ്ങൾ ഇപ്പോൾ പദ്ധതിയുമായും ആ പ്രത്യേക സംസ്ഥാനവുമായും ബന്ധപ്പെട്ടതായിരിക്കും. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകൾ ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ ക്വിസ് ലഭ്യമാകും.

 

Terms and Conditions

1. ഈ പ്രശ്നോത്തരി വിവിധ വിഷയങ്ങളില് വ്യത്യസ്ത പ്രശ്നോത്തരികള് നടത്തപ്പെടുന്ന സബ്കാ വികാസ് മഹാക്വിസ് സീരീസിന്റെ ഭാഗമാണ്.

2. പ്രശ്നോത്തരി 2022 30 മെയ് ന് ആരഭിക്കുകയും 2022 30 ജൂൺ രാത്രി 11:30 (IST) വരെ ലൈവ് ആയിരിക്കുകയും ചെയ്യും.

3. പ്രശ്നോത്തരിയില്‍ എല്ലാ ഭാരതീയ പൗരന്മാര്‍ക്കും പങ്കെടുക്കാം.

4. ഇത് 200 സെക്കന്റുകളില്‍ 10 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ഒരു സമയബന്ധിത പ്രശ്നോത്തരിയാണ്. ഒന്നിലധികം ഭാഷകളിൽ ലഭ്യമായ ഒരു സ്റ്റേറ്റ് നിർദ്ദിഷ്ട ക്വിസ് ആണിത്. ഒരാൾക്ക് ഒന്നിലധികം ക്വിസുകളിൽ പങ്കെടുക്കാം.

5. പ്രശ്നോത്തരി 12 ഭാഷകളില്‍ ലഭ്യമാണ്ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്

6. ഒരു ക്വിസിന് പരമാവധി 1,000 ടോപ് സ്കോറിംഗ് പങ്കാളികളെ വിജയികളായി തിരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിജയികള് ക്ക് 2,000/- രൂപ വീതം നല് കും.

7. ഏറ്റവുമധികം ശരിയുത്തരങ്ങള്‍ നല്‍കിയതിന്‍റെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ തെരഞ്ഞെടുക്കുന്നത്. 1000ലധികം പേര്‍ വിജയികളായി വരുകയാണെങ്കില്‍, അവര്‍ പ്രശ്നോത്തരി പൂര്‍ത്തിയാക്കാന്‍ എടുത്ത സമയം കണക്കാക്കിയായിരിക്കും ബാക്കിയുള്ള വിജയികളെ തെരഞ്ഞെടുക്കുക.

ഇത് വിശദീകരിക്കുവാനായി താഴെ നല്‍കിയിട്ടുള്ള ചാര്‍ട്ട് നോക്കുക

മത്സരാര്‍ഥികളുടെ എണ്ണം 

സ്കോര്‍ 

സ്റ്റാറ്റസ് 

500 

20 ല്‍ 20 

അവരെ വിജയികളായി പ്രഖ്യാപിക്കാം. അവര്‍ക്ക് 2000 രൂപ ലഭിക്കുന്നു.

400  

20 ല്‍ 19 

അവരെ വിജയികളായി പ്രഖ്യാപിക്കാം. അവര്‍ക്ക് 2000 രൂപ ലഭിക്കുന്നു.

400  

20 ല്‍ 18 

ഇപ്പോള്‍ ആകെ വിജയികളുടെ എണ്ണം 1000ല്‍ കവിഞ്ഞതിനാല്‍ ഇതില്‍ നിന്ന് 100 പേര്‍ക്ക് മാത്രമേ സമ്മാനത്തുകയ്ക്ക് അര്‍ഹതയുള്ളൂ. അതിനാല്‍ ഇവരില്‍ നിന്ന് ഏറ്റവും കുറഞ്ഞ സമയത്തില്‍ ഉത്തരം നല്‍കിയ 100 പേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് 2000 രൂപ വീതം നല്‍കുന്നു.

8. ഒരു പ്രത്യേക ക്വിസില്‍ ഒരു മത്സരാര്‍ഥി ഒരു തവണ ജയിക്കുവാനുള്ള യോഗ്യത മാത്രമേ നല്‍കുന്നുള്ളൂ. ഒരേ മത്സരാര്‍ഥി ഒന്നിലധികം പ്രവേശനപത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട് എങ്കില്‍ അത് ഒരേ പ്രശ്നോത്തരിയില്‍ ഒന്നിലധികം വിജയങ്ങള്‍ നേടാനുള്ള യോഗ്യതയല്ല. എങ്കിലും മത്സരാര്‍ഥിയ്ക്ക് മഹാവികാസ് ക്വിസ് സീരീസിലെ മറ്റു പ്രശ്നോത്തരികാലില്‍ പങ്കെടുത്ത് വിജയിക്കാവുന്നതാണ്.  

9. നിങ്ങള്‍ നിങ്ങളുടെ പേര്, ഇമെയില്‍ വിലാസം, ടെലഫോണ്‍ നമ്പര്‍, പോസ്റ്റല്‍ വിലാസം എന്നിവ നല്‍കേണ്ടതാണ്. നിങ്ങളുടെ സമ്പര്‍ക്ക വിവരങ്ങള്‍ നല്‍കുന്നത് വഴി നിങ്ങള്‍ വിവരങ്ങള്‍ പ്രശ്നോത്തരിയ്ക്കും, അതിന്‍റെ പ്രചാരണം സംബന്ധിച്ചും ഉപയോഗിക്കാനുള്ള സമ്മതം കൂടി നല്‍കുകയാണ്.   

10. വിജയികളായി പ്രഖ്യാപിക്കപ്പെട്ടവര്‍ സമ്മാനത്തുക ലഭിക്കാനായി അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കേണ്ടതാണ്. സമ്മാനത്തുക ലഭിക്കാനായി യൂസര് നെയിമും ബാങ്ക് അക്കൌണ്ടിലെ പേരും തമ്മില്‍ ചേരേണ്ടതാണ്.

11. പ്രശ്നോത്തരിയുടെ ചോദ്യങ്ങള്‍ ഓട്ടോമേറ്റ് ചെയ്ത പ്രവര്‍ത്തനം വഴി  ക്രമരഹിതമായി തെരഞ്ഞെടുക്കുകയാണ്.

12. നിങ്ങള്‍ക്ക് ഒരു പ്രയാസമുള്ള ചോദ്യം വിട്ടുകളയാവുന്നതും, പിന്നീട് അതിലേക്ക് തിരിച്ചെത്താവുന്നതുമാണ്.

13. ഇതില്‍ നെഗറ്റീവ് മാര്‍ക്കിംഗ് ഉണ്ടായിരിക്കില്ല.

14. മത്സരാര്‍ത്ഥി സ്റ്റാര്‍ട്ട് ക്വിസ് ബട്ടണ്‍ അമര്‍ത്തിയാലുടന്‍ പ്രശ്നോത്തരി ആരംഭിക്കും.

15. ഒരിക്കല്‍ ചേര്‍ന്നുകഴിഞ്ഞാല്‍ അപേക്ഷ പിന്‍വലിക്കാനാവില്ല 

16. യുക്തിക്ക് നിരക്കാത്ത സമയമെടുത്ത്, നീതിപൂര്‍വമല്ലാത്ത വഴികളിലൂടെയാണ്‌ മത്സരാര്‍ഥി പ്രശ്നോത്തരി പൂര്‍ത്തിയാക്കിയത് എന്ന് കണ്ടെത്തിയാല്‍ മത്സരാര്‍ഥിയുടെ പ്രവേശനം നിരസിക്കപ്പെടാവുന്നതാണ്.

17. നഷ്ടപ്പെട്ടതോ, അവസാന തീയതി കഴിഞ്ഞു നല്‍കുന്നതോ, അപൂര്‍ണ്ണമോ, കമ്പ്യൂട്ടര്‍ പിശക്, അല്ലെങ്കില്‍ പ്രശ്നോത്തരിയുടെ സംഘാടകരുടെ ന്യായമായ നിയന്ത്രണത്തില്‍ അല്ലാത്ത മറ്റേതെങ്കിലും പിശകുമൂലം ലഭിക്കാത്തവയോ ആയ അപേക്ഷകള്‍ക്ക് പ്രശ്നോത്തരിയുടെ സംഘാടകര്‍ ഒരിക്കലും ഉത്തരവാദികളല്ല. അപേക്ഷ നല്‍കിയതിന്‍റെ തെളിവ് അപേക്ഷ ലഭിച്ചു എന്നതിന്‍റെ തെളിവല്ല എന്നത് ദയവായി മനസ്സിലാക്കുക.

18. മുന്‍കൂട്ടി കാണാനാകാത്ത സാഹചര്യങ്ങളില്‍, പ്രശ്നോത്തരിയില്‍ മാറ്റം വരുത്താനോ, പിന്‍വലിക്കാനോ ഉള്ള അധികാരം സംഘാടകരില്‍ നിക്ഷിപ്തമാണ്. നിബന്ധനകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവകാശവും ഇതില്‍ ഉള്‍പ്പെടുന്നു എന്ന് വ്യക്തമാക്കുന്നു.

19.  ഏതെങ്കിലും മത്സരാര്‍ഥിയുടെ പങ്കാളിത്തം, അവരുടെ സഹകരണം എന്നിവ പ്രശ്നോത്തരി, ഇതിന്‍റെ സംഘാടകര്‍, മത്സരാര്‍ഥികള്‍ എന്നിവര്‍ക്ക് ഹാനികരമായിത്തീരാം എന്ന് തോന്നുന്ന സാഹചര്യത്തില്‍ അവരെ അയോഗ്യരാക്കാനും പ്രവേശനം റദ്ദാക്കാനുമുള്ള പൂര്‍ണ്ണ അധികാരം സംഘാടകരില്‍ നിക്ഷിപ്തമാണ്. സംഘാടകര്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ വായിക്കാന്‍ കഴിയാത്തതോ, അപൂര്‍ണ്ണമോ, തെറ്റായതോ, പിശകുകള്‍ ഉള്ളതോ ആണെങ്കില്‍ അവ പരിഗണിക്കുന്നതല്ല.  

20. MyGov ജീവനക്കാര്‍, അവരുടെ ബന്ധുക്കള്‍ എന്നിവര്‍ പ്രശ്നോത്തരിയില്‍ പങ്കെടുക്കുന്നത് വിലക്കിയിരിക്കുന്നു.

21.  പ്രശ്നോത്തരിയെ സംബന്ധിച്ചുള്ള എല്ലാ തീരുമാനങ്ങളും സംഘാടകരുടെ വിവേചനാധികാരത്തില്‍ നിക്ഷിപ്തവും, ഇരുകൂട്ടര്‍ക്കും ബാധകവുമാണ്. ഇതിന്മേല്‍ യാതൊരുവിധത്തിലുമുള്ള ആശയവിനിമയങ്ങള് നടത്തപ്പെടുന്നതല്ല.

22.   സമയാസമയങ്ങളില്‍ പ്രശ്നോത്തരിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ നിയമങ്ങളും നിബന്ധനകളും പാലിക്കാന്‍ മത്സരാര്‍ഥികള്‍ ബാധ്യസ്ഥരാണ്.

23. പ്രശ്നോത്തരിയില്‍ പങ്കെടുക്കുന്നത് വഴി, മത്സരാര്‍ഥികള്‍ മുകളില്‍ വിശദീകരിച്ചിരിക്കുന്ന നിയമങ്ങളും നിബന്ധനകളും പാലിക്കാന്‍  ബാധ്യസ്ഥരാണെന്നു മനസ്സിലാക്കി സമ്മതിച്ചിരിക്കുന്നു.

24.    പ്രശ്നോത്തരിയുടെ നിയമങ്ങളും നിബന്ധനകളും ഭാരതീയ നീതിന്യായ വ്യവസ്ഥയിലെ നിയമങ്ങള്‍ക്ക് വിധേയമാണ്.

25.  വിവർത്തനം ചെയ്ത ഉള്ളടക്കത്തിന് എന്തെങ്കിലും വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, അത് contests@mygov.in ലേക്ക് അറിയിക്കുകയും ഹിന്ദി/ഇംഗ്ലീഷ് ഉള്ളടക്കം റഫർ ചെയ്യുകയും വേണം.