GOVERNMENT OF INDIA

മന് കീ ബാത്ത് @ 100 ക്വിസ് /വിവരണം

Start Date : 3 Apr 2023, 6:00 pm
End Date : 25 Apr 2023, 11:45 pm
Closed
Quiz Closed

About Quiz

പധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്ത്’ റേഡിയോ മാധ്യമത്തിന് പുതുജീവന്‍ നല്‍കി.

 

പൊതുജനപങ്കാളിത്തത്തോടെ വിഭാവനം ചെയ്ത് നടപ്പിലാക്കിയ മന്‍ കി ബാത്ത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പര്‍ശിച്ചു, 2023 ഏപ്രിലില്‍ അതിന്റെ 100 ാം എപ്പിസോഡ് പൂര്‍ത്തിയാക്കും.

 

മന്‍ കി ബാത്തിന്റെ 100-ാം എപ്പിസോഡ് പ്രമാണിച്ച്, പ്രസാര്‍ ഭാരതി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം), മൈഗവ് ഇന്ത്യയുമായി ചേര്‍ന്ന് ഈ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

 

പങ്കെടുക്കൂ, പ്രചോദിപ്പിക്കൂ, വിജയിക്കൂ!

 

പ്രതിഫലം: മികച്ച 25 വിജയികള്‍ക്ക് 4000/- രൂപ വീതം സമ്മാനിക്കും. 

പങ്കെടുക്കാനുള്ള അവസാന തിയതി 2023 ഏപ്രില്‍ 25 ആണ്. 

 

Terms and Conditions

1. ഇംഗ്ലീഷിലും ഹിന്ദിയിലും ക്വിസില്‍ മത്സരിക്കാം.

2. പങ്കെടുക്കുന്നവര്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ മത്സരിക്കാനാകില്ല. 

3. പങ്കെടുക്കുന്നയാള്‍ ‘സ്റ്റാര്‍ട്ട് ക്വിസ്’ ബട്ടണ്‍ ക്ലിക്ക് ചെയ്താലുടന്‍ ക്വിസ് ആരംഭിക്കും

4. പങ്കെടുക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുള്ള ഒരു ചോദ്യം ഒഴിവാക്കി പിന്നീട് അതിലേക്ക് മടങ്ങാനുള്ള ഓപ്ഷന്‍ ഉണ്ട്.

5. ക്വിസിന്റെ പരമാവധി ദൈര്‍ഘ്യം 150 സെക്കന്‍ഡ്

6. ക്വിസ് സമയബന്ധിതമാണ്. പങ്കെടുക്കുന്നയാള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നുവോ അത്രയും വിജയസാധ്യതയുണ്ട്.

7. ക്വിസില്‍ നെഗറ്റീവ് മാര്‍ക്കിംഗ് ഇല്ല.

8. മത്സരാര്‍ത്ഥികളില്‍ ഒന്നിലധികം പേര്‍ക്ക് ഒരേ എണ്ണം ശരിയായ ഉത്തരങ്ങളുണ്ടെങ്കില്‍, ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കിയ ആളെ വിജയിയായി പ്രഖ്യാപിക്കും. 

9. പങ്കെടുക്കുന്നവര്‍ ക്വിസ് നടക്കുമ്പോള്‍ പേജ് റിഫ്രെഷ് ചെയ്യരുത്. കൂടാതെ, അവരുടെ എന്‍ട്രി രജിസ്റ്റര്‍ ചെയ്യുന്നതിന് പേജ് സമര്‍പ്പിക്കുകയും വേണം.

10. എല്ലാ ഇന്ത്യന്‍ നിവാസികള്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ക്വിസില്‍ പങ്കെടുക്കാം. 

11. പേര്, ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, നഗരം എന്നീ വിവരങ്ങള്‍ മത്സരാര്‍ത്ഥികള്‍ കൈമാറണം. ഈ വിവരങ്ങള്‍ നല്‍കുന്നതിലൂടെ പങ്കെടുക്കുന്നവര്‍, ക്വിസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കാനുള്ള അനുമതി നല്‍കുകയാണ്.

12.ക്വിസില്‍ പങ്കെടുക്കുന്നതിന് ഒരേ മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും ഒന്നിലധികം തവണ ഉപയോഗിക്കാന്‍ പാടില്ല.

13.ഏതെങ്കിലും മോശം പെരുമാറ്റത്തിനോ അനുചിതമായ പ്രവര്‍ത്തിക്കോ ഏതെങ്കിലും ഉപയോക്താവിന്റെ പങ്കാളിത്തം അയോഗ്യമാക്കാനുള്ള അവകാശം മൈഗവിന് ഉണ്ട്.

14. ക്വിസിന്റെ എല്ലാ ഭാഗവും അല്ലെങ്കില്‍ ഏതെങ്കിലും ഭാഗം/ അല്ലെങ്കില്‍ നിബന്ധനകളും വ്യവസ്ഥകളും/ സാങ്കേതിക പാരാമീറ്ററുകള്‍/ മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങളും റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ മൈഗവിന് അവകാശമുണ്ട്. എന്നിരുന്നാലും, നിബന്ധനകളും വ്യവസ്ഥകളും/സാങ്കേതിക പാരാമീറ്ററുകള്‍/മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങള്‍, അല്ലെങ്കില്‍ മത്സരത്തിന്റെ റദ്ദാക്കല്‍ എന്നിവയിലെ എന്തെങ്കിലും മാറ്റങ്ങള്‍ പ്ലാറ്റ്ഫോമില്‍ അപ്ഡേറ്റ്/ പോസ്റ്റ് ചെയ്യും.