GOVERNMENT OF INDIA

പ്രധാനമന്ത്രി ആവാസ് യോജനയെക്കുറിച്ചുള്ള ക്വിസ് (Kerala, Malayalam)

Start Date : 13 May 2022, 5:00 pm
End Date : 29 May 2022, 11:30 pm
Closed View Result
Quiz Closed

About Quiz

 

പ്രധാൻ മന്ത്രി ആവാസ് യോജന (PMAY) എന്ന വിഷയത്തിൽ സബ്കാ വികാസ് മഹാക്വിസ് പരമ്പരയിലെ രണ്ടാമത്തെ ക്വിസ് അവതരിപ്പിക്കുന്നു.

 

പൗരന്മാരിൽ അവബോധം വളർത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി MyGov ഇന്ത്യ സബ്കാ വികാസ് മഹാക്വിസ് സീരീസ് ആരംഭിച്ചു. ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചും അവയുടെ ആനുകൂല്യങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും പങ്കെടുക്കുന്നവരെ അറിയിക്കുക എന്നതാണ് ക്വിസ് ലക്ഷ്യമിടുന്നത്.

 

സാഹചര്യത്തിൽ, പങ്കെടുക്കാനും പുതിയ ഇന്ത്യയെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് പരിശോധിക്കാനും MyGov നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു. പരമ്പരയിലെ രണ്ടാമത്തെ ക്വിസ് ഇപ്പോൾ പ്രധാനമന്ത്രി ആവാസ് യോജനയെക്കുറിച്ച് (PMAY) ആണ്.

 

പ്രധാനമന്ത്രി ആവാസ് യോജനയെക്കുറിച്ച് (PMAY)

 

ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതിയ ഇന്ത്യയിൽ ഓരോ ഇന്ത്യക്കാരനും അവർക്ക് തല ചായ്ക്കാൻ സ്വന്തമായി ഒരു വീട് ഉണ്ടെന്ന് ഉറപ്പാക്കാനുള്ള ആഹ്വാനം നൽകി. അതനുസരിച്ച്, രാജ്യത്തെ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സ്വന്തമായി വീടുകൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ആവാസ് യോജന ആരംഭിച്ചത്. രണ്ട് വ്യത്യസ് പദ്ധതികളിലൂടെയാണ് ദൗത്യം നടപ്പിലാക്കുന്നത്നഗരപ്രദേശങ്ങൾക്കായി പ്രധാനമന്ത്രി ആവാസ് യോജന അർബൻ (PMAY-U), ഗ്രാമപ്രദേശങ്ങൾക്കായി പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ (PMAY-G).

 

പ്രധാനമന്ത്രി ആവാസ് യോജനഗ്രാമീൺ

2024-ഓടെ ഉറപ്പില്ലാത്ത, ജീർണിച്ച വീടുകളിൽ താമസിക്കുന്ന 2.95 കോടി ഗ്രാമീണ ഭവനരഹിത കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഒരു വീട് നൽകാനാണ് ഇത്കൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം, ആളുകൾക്ക് അവരുടെ വീട് നിർമ്മിക്കുന്നതിന് ധനസഹായം നൽകുന്നു.

 

സമതല പ്രദേശങ്ങളിൽ 1.2 ലക്ഷം രൂപയും; മലയോര സംസ്ഥാനങ്ങൾ, ദുഷ്കരമായ പ്രദേശങ്ങൾ, IAP ജില്ലകൾ (തിരഞ്ഞെടുത്ത ആദിവാസി, പിന്നാക്ക ജില്ലകൾക്കുള്ള സംയോജിത പ്രവർത്തന പദ്ധതി) എന്നിവിടങ്ങളിൽ 1.3 ലക്ഷം രൂപയും നൽകുന്നു. കൂടാതെ, സ്വച്ഛ് ഭാരത് മിഷൻഗ്രാമീൺ വഴി ടോയ്ലറ്റുകൾ നിർമ്മിക്കുന്നതിന് 12,000 രൂപയും നൽകുന്നു.

 

2022 ഏപ്രിൽ 28 വരെ, 2.34 കോടി വീടുകൾ അനുവദിച്ചു, 1.79 കോടി വീടുകൾ പൂർത്തീകരിച്ചു, അങ്ങനെ കോടിക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിക്കുകയും അവർക്ക് സാമൂഹികവും സാമ്പത്തികവും മാനസികവുമായ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.

 

PMAY-G എങ്ങനെ പ്രയോജനപ്പെടുത്താം?

 

PMAY-G-ക്ക് അർഹരായ ഗുണഭോക്താക്കളിൽ വീടില്ലാത്തവർ, ഒന്നും ഇല്ലാത്തവർ, ഉറപ്പില്ലാത്ത ഭിത്തിയും മേൽക്കൂരയുമുള്ള ഒന്നോ രണ്ടോ മുറികളിൽ താമസിക്കുന്ന കുടുംബങ്ങൾ (ഉറപ്പില്ലാത്ത വീടുകൾ), എന്നിവരെ SECC ഡാറ്റയും ആവാസ്+ സർവേയും അനുസരിച്ച് ചില നിബന്ധനകൾക്ക് വിധേയമായി ഉൾപ്പെടുത്തുന്നു. സാമൂഹ്യസാമ്പത്തികജാതി സെൻസസ് (SECC 2011) പോലെയുള്ള ദേശീയ, സംസ്ഥാന, ഗ്രാമപഞ്ചായത്ത് തലങ്ങളിൽ നടത്തിയ സർവേകളുടെ സഹായത്തോടെ തയ്യാറാക്കിയ പട്ടികയിലൂടെയാണ് ഇവരെ കണ്ടെത്തിയത്. ലിസ്റ്റ് ഭവനരഹിതരായ യഥാർത്ഥ ഗുണഭോക്താക്കളെ തിരിച്ചറിയാൻ സഹായിക്കുന്നു, കൂടാതെ ലിസ്റ്റിൽ നിന്ന് പുറത്തായ ഗുണഭോക്താക്കൾക്കും പരിഹാരത്തിനായി പ്രാദേശിക ഓഫീസുകളിൽ എത്തിച്ചേരാനാകും.

പട്ടിക അന്തിമമായാൽ, ഗുണഭോക്താവിന്റെ പേരിൽ ഒരു അനുമതി ഉത്തരവ് പുറപ്പെടുവിക്കും. ഗുണഭോക്താവിന് അനുകൂലമായ അനുമതി ഉണ്ടായിട്ടുണ്ട് എന്ന വിവരം SMS മുഖേന ഗുണഭോക്താവിനെ അറിയിക്കുകയും ചെയ്യും. ഗുണഭോക്താവിന് ഒന്നുകിൽ ബ്ലോക്ക് ഓഫീസിൽ നിന്ന് അനുമതി ഓർഡർ ശേഖരിക്കാം അല്ലെങ്കിൽ സ്വന്തം PMAY-G ID ഉപയോഗിച്ച് PMAY-G വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ആദ്യ ഗഡു ഗുണഭോക്താവിന്റെ രജിസ്റ്റർ ചെയ് ബാങ്ക് അക്കൗണ്ടിലേക്ക് ഇലക്ട്രോണിക് ആയി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ ഒരാഴ്ചയ്ക്കുള്ളിൽ (7 പ്രവൃത്തി ദിവസങ്ങൾ) എത്തും.

 

എന്തെങ്കിലും പരാതികൾക്ക്, മന്ത്രാലയത്തിലേയും സംസ്ഥാനത്തെയും ബന്ധപ്പെട്ട വ്യക്തികളുമായി ബന്ധപ്പെടാം, അവരുടെ വിശദാംശങ്ങൾ https://pmayg.nic.in/netiay/contact.aspx എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒരു മൊബൈൽ ആപ്പ് ലഭ്യമാണ്ആവാസ് ആപ്പ്. കൂടുതൽ വിവരങ്ങൾക്കായി www.pmayg.nic.in എന്ന പോർട്ടലും തയ്യാറാക്കിയിട്ടുണ്ട്

 

പ്രധാനമന്ത്രി ആവാസ് യോജനനഗരം

 

പ്രധാന് മന്ത്രി ആവാസ് യോജനനഗരം, നഗരപ്രദേശങ്ങളിലെ അർഹരായ ഗുണഭോക്താക്കൾക്ക്ഉറപ്പുള്ള വീട്നൽകിക്കൊണ്ട്എല്ലാവർക്കും വീട്എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി 2015 ജൂണിലാണ് ആരംഭിച്ചത്. ദൗത്യത്തിന് കീഴിൽ, ചേരി നിവാസികളുടെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെയും (EWS), താഴ്ന്ന വരുമാന ഗ്രൂപ്പിലെയും (LIG) ഇടത്തരം വരുമാന ഗ്രൂപ്പിലെയും (MIG) വിഭാഗങ്ങളിലെ മറ്റ് പൗരന്മാരുടെയും പാർപ്പിട ആവശ്യങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാനങ്ങൾ/UT-കൾക്കുള്ള കേന്ദ്ര സഹായം ഉൾക്കൊള്ളിച്ചിട്ടുണ്ട്.

 

ഭൂമിക്ക് പട്ടയമുള്ള ഗുണഭോക്താക്കൾക്ക് ധനസഹായം നൽകും, സ്വന്തമായി ഭൂമിയില്ലാത്തവർക്ക് നിർമ്മിച്ച വീടിന് അർഹതയുണ്ട്. സ്വന്തമായി ഒരു വീട് പണിയുന്നതിനോ സ്വന്തമാക്കുന്നതിനോ ഉള്ള സാമ്പത്തിക സഹായം, കക്കൂസ്, അടുക്കള, വെള്ളം, വൈദ്യുതി വിതരണം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ നൽകൽ, സ്ത്രീ അംഗങ്ങൾക്ക് അനുകൂലമായോ സംയുക്ത നാമത്തിലോ സ്ത്രീ ശാക്തീകരണത്തിന് ഉടമസ്ഥാവകാശം എന്നിങ്ങനെ ഒന്നിലധികം ആനുകൂല്യങ്ങൾ പദ്ധതികൾക്ക് ഉണ്ട്.

 

ഇതിനകം ഏകദേശം 1.2 കോടി വീടുകൾ അനുവദിച്ചു, 2022 മാർച്ചായപ്പോൾ 58 ലക്ഷം വീടുകൾ പൂർത്തീകരിച്ചു.

 

PMAY-U എങ്ങനെ പ്രയോജനപ്പെടുത്താം?

 

ആനുകൂല്യങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന ഗുണഭോക്താക്കൾ അതത് പ്രദേശത്തെ നഗര ലോക്കൽ ബോഡിയെ സമീപിക്കേണ്ടതുണ്ട്. ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീമിന് (CLSS) കീഴിലുള്ള ആനുകൂല്യങ്ങൾക്ക്, ഭവന വായ്പയുടെ പലിശ സബ്സിഡി ക്ലെയിം ചെയ്യുന്നതിന് ഗുണഭോക്താക്കൾ ബാങ്ക്/ഹൗസിംഗ് ഫിനാൻസ് കമ്പനിയിലേക്ക് നേരിട്ട് അപേക്ഷിക്കേണ്ടതുണ്ട്.

 

011-23063285, 011-23060484 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഭുവൻ ആപ്പ്, ഭാരത് HFA  ആപ്പ്, GHTC  ഇന്ത്യ ആപ്പ്, PMY (നഗരം) ആപ്പ് എന്നിവയാണ് ഉപയോഗത്തിലുള്ള മൊബൈൽ ആപ്പുകൾ. ഇനിപ്പറയുന്ന രണ്ട് പോർട്ടലുകളും സജ്ജീകരിച്ചിട്ടുണ്ട്https://pmay-urban.gov.in, https://pmaymis.gov.in

 

മഹാക്വിസിന്റെ സവിശേഷ പ്രത്യേകതകൾ

 

MyGov Saathis/ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ഏത് സംസ്ഥാനത്തിന്റെയും പതിപ്പ് പ്ലേ ചെയ്യാം. ക്വിസ് ചോദ്യങ്ങൾ ഇപ്പോൾ സ്കീമിനും പ്രത്യേക സംസ്ഥാനത്തിനും ബാധകമായിരിക്കും. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകൾ ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ ക്വിസ് ലഭ്യമാകും.

Terms and Conditions

1. ഈ പ്രശ്നോത്തരി വിവിധ വിഷയങ്ങളില് വ്യത്യസ്ത പ്രശ്നോത്തരികള് നടത്തപ്പെടുന്ന സബ്കാ വികാസ് മഹാക്വിസ് സീരീസിന്റെ ഭാഗമാണ്.

2. പ്രശ്നോത്തരി 2022 13 മെയ് ന് ആരഭിക്കുകയും 2022 29 മെയ് രാത്രി 11:30(IST) വരെ ലൈവ് ആയിരിക്കുകയും ചെയ്യും.

3. പ്രശ്നോത്തരിയില്‍ എല്ലാ ഭാരതീയ പൗരന്മാര്‍ക്കും പങ്കെടുക്കാം.

4. ഇത് 100 സെക്കന്റുകളില്‍ 5 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ഒരു സമയബന്ധിത പ്രശ്നോത്തരിയാണ്. ഒന്നിലധികം ഭാഷകളിൽ ലഭ്യമായ ഒരു സ്റ്റേറ്റ് നിർദ്ദിഷ്ട ക്വിസ് ആണിത്. ഒരാൾക്ക് ഒന്നിലധികം ക്വിസുകളിൽ പങ്കെടുക്കാം.

5. പ്രശ്നോത്തരി 12 ഭാഷകളില്‍ ലഭ്യമാണ്ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്

6. ഒരു ക്വിസിന് പരമാവധി 1,000 ടോപ് സ്കോറിംഗ് പങ്കാളികളെ വിജയികളായി തിരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിജയികള് ക്ക് 2,000/- രൂപ വീതം നല് കും.

7. ഏറ്റവുമധികം ശരിയുത്തരങ്ങള്‍ നല്‍കിയതിന്‍റെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ തെരഞ്ഞെടുക്കുന്നത്. 1000ലധികം പേര്‍ വിജയികളായി വരുകയാണെങ്കില്‍, അവര്‍ പ്രശ്നോത്തരി പൂര്‍ത്തിയാക്കാന്‍ എടുത്ത സമയം കണക്കാക്കിയായിരിക്കും ബാക്കിയുള്ള വിജയികളെ തെരഞ്ഞെടുക്കുക.

ഇത് വിശദീകരിക്കുവാനായി താഴെ നല്‍കിയിട്ടുള്ള ചാര്‍ട്ട് നോക്കുക

മത്സരാര്‍ഥികളുടെ എണ്ണം 

സ്കോര്‍ 

സ്റ്റാറ്റസ് 

500 

20 ല്‍ 20 

അവരെ വിജയികളായി പ്രഖ്യാപിക്കാം. അവര്‍ക്ക് 2000 രൂപ ലഭിക്കുന്നു.

400  

20 ല്‍ 19 

അവരെ വിജയികളായി പ്രഖ്യാപിക്കാം. അവര്‍ക്ക് 2000 രൂപ ലഭിക്കുന്നു.

400  

20 ല്‍ 18 

ഇപ്പോള്‍ ആകെ വിജയികളുടെ എണ്ണം 1000ല്‍ കവിഞ്ഞതിനാല്‍ ഇതില്‍ നിന്ന് 100 പേര്‍ക്ക് മാത്രമേ സമ്മാനത്തുകയ്ക്ക് അര്‍ഹതയുള്ളൂ. അതിനാല്‍ ഇവരില്‍ നിന്ന് ഏറ്റവും കുറഞ്ഞ സമയത്തില്‍ ഉത്തരം നല്‍കിയ 100 പേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് 2000 രൂപ വീതം നല്‍കുന്നു.

8. ഒരു പ്രത്യേക ക്വിസില്‍ ഒരു മത്സരാര്‍ഥി ഒരു തവണ ജയിക്കുവാനുള്ള യോഗ്യത മാത്രമേ നല്‍കുന്നുള്ളൂ. ഒരേ മത്സരാര്‍ഥി ഒന്നിലധികം പ്രവേശനപത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട് എങ്കില്‍ അത് ഒരേ പ്രശ്നോത്തരിയില്‍ ഒന്നിലധികം വിജയങ്ങള്‍ നേടാനുള്ള യോഗ്യതയല്ല. എങ്കിലും മത്സരാര്‍ഥിയ്ക്ക് മഹാവികാസ് ക്വിസ് സീരീസിലെ മറ്റു പ്രശ്നോത്തരികാലില്‍ പങ്കെടുത്ത് വിജയിക്കാവുന്നതാണ്.  

9. നിങ്ങള്‍ നിങ്ങളുടെ പേര്, ഇമെയില്‍ വിലാസം, ടെലഫോണ്‍ നമ്പര്‍, പോസ്റ്റല്‍ വിലാസം എന്നിവ നല്‍കേണ്ടതാണ്. നിങ്ങളുടെ സമ്പര്‍ക്ക വിവരങ്ങള്‍ നല്‍കുന്നത് വഴി നിങ്ങള്‍ വിവരങ്ങള്‍ പ്രശ്നോത്തരിയ്ക്കും, അതിന്‍റെ പ്രചാരണം സംബന്ധിച്ചും ഉപയോഗിക്കാനുള്ള സമ്മതം കൂടി നല്‍കുകയാണ്.   

10. വിജയികളായി പ്രഖ്യാപിക്കപ്പെട്ടവര്‍ സമ്മാനത്തുക ലഭിക്കാനായി അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കേണ്ടതാണ്. സമ്മാനത്തുക ലഭിക്കാനായി യൂസര് നെയിമും ബാങ്ക് അക്കൌണ്ടിലെ പേരും തമ്മില്‍ ചേരേണ്ടതാണ്.

11. പ്രശ്നോത്തരിയുടെ ചോദ്യങ്ങള്‍ ഓട്ടോമേറ്റ് ചെയ്ത പ്രവര്‍ത്തനം വഴി  ക്രമരഹിതമായി തെരഞ്ഞെടുക്കുകയാണ്.

12. നിങ്ങള്‍ക്ക് ഒരു പ്രയാസമുള്ള ചോദ്യം വിട്ടുകളയാവുന്നതും, പിന്നീട് അതിലേക്ക് തിരിച്ചെത്താവുന്നതുമാണ്.

13. ഇതില്‍ നെഗറ്റീവ് മാര്‍ക്കിംഗ് ഉണ്ടായിരിക്കില്ല.

14. മത്സരാര്‍ത്ഥി സ്റ്റാര്‍ട്ട് ക്വിസ് ബട്ടണ്‍ അമര്‍ത്തിയാലുടന്‍ പ്രശ്നോത്തരി ആരംഭിക്കും.

15. ഒരിക്കല്‍ ചേര്‍ന്നുകഴിഞ്ഞാല്‍ അപേക്ഷ പിന്‍വലിക്കാനാവില്ല 

16. യുക്തിക്ക് നിരക്കാത്ത സമയമെടുത്ത്, നീതിപൂര്‍വമല്ലാത്ത വഴികളിലൂടെയാണ്‌ മത്സരാര്‍ഥി പ്രശ്നോത്തരി പൂര്‍ത്തിയാക്കിയത് എന്ന് കണ്ടെത്തിയാല്‍ മത്സരാര്‍ഥിയുടെ പ്രവേശനം നിരസിക്കപ്പെടാവുന്നതാണ്.

17. നഷ്ടപ്പെട്ടതോ, അവസാന തീയതി കഴിഞ്ഞു നല്‍കുന്നതോ, അപൂര്‍ണ്ണമോ, കമ്പ്യൂട്ടര്‍ പിശക്, അല്ലെങ്കില്‍ പ്രശ്നോത്തരിയുടെ സംഘാടകരുടെ ന്യായമായ നിയന്ത്രണത്തില്‍ അല്ലാത്ത മറ്റേതെങ്കിലും പിശകുമൂലം ലഭിക്കാത്തവയോ ആയ അപേക്ഷകള്‍ക്ക് പ്രശ്നോത്തരിയുടെ സംഘാടകര്‍ ഒരിക്കലും ഉത്തരവാദികളല്ല. അപേക്ഷ നല്‍കിയതിന്‍റെ തെളിവ് അപേക്ഷ ലഭിച്ചു എന്നതിന്‍റെ തെളിവല്ല എന്നത് ദയവായി മനസ്സിലാക്കുക.

18. മുന്‍കൂട്ടി കാണാനാകാത്ത സാഹചര്യങ്ങളില്‍, പ്രശ്നോത്തരിയില്‍ മാറ്റം വരുത്താനോ, പിന്‍വലിക്കാനോ ഉള്ള അധികാരം സംഘാടകരില്‍ നിക്ഷിപ്തമാണ്. നിബന്ധനകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവകാശവും ഇതില്‍ ഉള്‍പ്പെടുന്നു എന്ന് വ്യക്തമാക്കുന്നു.

19.  ഏതെങ്കിലും മത്സരാര്‍ഥിയുടെ പങ്കാളിത്തം, അവരുടെ സഹകരണം എന്നിവ പ്രശ്നോത്തരി, ഇതിന്‍റെ സംഘാടകര്‍, മത്സരാര്‍ഥികള്‍ എന്നിവര്‍ക്ക് ഹാനികരമായിത്തീരാം എന്ന് തോന്നുന്ന സാഹചര്യത്തില്‍ അവരെ അയോഗ്യരാക്കാനും പ്രവേശനം റദ്ദാക്കാനുമുള്ള പൂര്‍ണ്ണ അധികാരം സംഘാടകരില്‍ നിക്ഷിപ്തമാണ്. സംഘാടകര്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ വായിക്കാന്‍ കഴിയാത്തതോ, അപൂര്‍ണ്ണമോ, തെറ്റായതോ, പിശകുകള്‍ ഉള്ളതോ ആണെങ്കില്‍ അവ പരിഗണിക്കുന്നതല്ല.  

20. MyGov ജീവനക്കാര്‍, അവരുടെ ബന്ധുക്കള്‍ എന്നിവര്‍ പ്രശ്നോത്തരിയില്‍ പങ്കെടുക്കുന്നത് വിലക്കിയിരിക്കുന്നു.

21.  പ്രശ്നോത്തരിയെ സംബന്ധിച്ചുള്ള എല്ലാ തീരുമാനങ്ങളും സംഘാടകരുടെ വിവേചനാധികാരത്തില്‍ നിക്ഷിപ്തവും, ഇരുകൂട്ടര്‍ക്കും ബാധകവുമാണ്. ഇതിന്മേല്‍ യാതൊരുവിധത്തിലുമുള്ള ആശയവിനിമയങ്ങള് നടത്തപ്പെടുന്നതല്ല.

22.   സമയാസമയങ്ങളില്‍ പ്രശ്നോത്തരിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ നിയമങ്ങളും നിബന്ധനകളും പാലിക്കാന്‍ മത്സരാര്‍ഥികള്‍ ബാധ്യസ്ഥരാണ്.

23. പ്രശ്നോത്തരിയില്‍ പങ്കെടുക്കുന്നത് വഴി, മത്സരാര്‍ഥികള്‍ മുകളില്‍ വിശദീകരിച്ചിരിക്കുന്ന നിയമങ്ങളും നിബന്ധനകളും പാലിക്കാന്‍  ബാധ്യസ്ഥരാണെന്നു മനസ്സിലാക്കി സമ്മതിച്ചിരിക്കുന്നു.

24.    പ്രശ്നോത്തരിയുടെ നിയമങ്ങളും നിബന്ധനകളും ഭാരതീയ നീതിന്യായ വ്യവസ്ഥയിലെ നിയമങ്ങള്‍ക്ക് വിധേയമാണ്.

25.  വിവർത്തനം ചെയ്ത ഉള്ളടക്കത്തിന് എന്തെങ്കിലും വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, അത് contests@mygov.in ലേക്ക് അറിയിക്കുകയും ഹിന്ദി/ഇംഗ്ലീഷ് ഉള്ളടക്കം റഫർ ചെയ്യുകയും വേണം.