
2026 -ലെ ദേശീയ ബഹിരാകാശ ദിന ക്വിസുമായി മൈഗവ് ഇതാ തിരിച്ചെത്തി!
ഹേയ്, ബഹിരാകാശ പ്രേമികളെ! റെഡി ആകൂ!
ഇന്ത്യയുടെ ബഹിരാകാശ യാത്ര പുതിയ ഉയരങ്ങളിലെത്തുകയാണ്, ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യയുടെ യാത്രയെ രൂപപ്പെടുത്തിയ അവിശ്വസനീയമായ നേട്ടങ്ങൾ, ദൗത്യങ്ങൾ, നാഴികക്കല്ലുകൾ, നൂതനാശയങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് എത്രത്തോളം അറിയാമെന്ന് പരീക്ഷിക്കാനുള്ള സമയമാണിത്.
2026 ലെ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച്, 2026 ലെ ദേശീയ ബഹിരാകാശ ദിന ക്വിസിൽ പങ്കെടുക്കാനും ഇന്ത്യയെ നക്ഷത്രങ്ങളിലേക്ക് കൊണ്ടുപോകുന്ന ജിജ്ഞാസ, നവീകരണം, പര്യവേഷണം എന്നിവയുടെ ആവേശം ആഘോഷിക്കാനും മൈഗവ് നിങ്ങളെ ക്ഷണിക്കുന്നു!
അപ്പോൾ, നിങ്ങളുടെ ബഹിരാകാശ പരിജ്ഞാനത്തെ വെല്ലുവിളിക്കാൻ നിങ്ങൾ തയ്യാറാണോ?
ബഹിരാകാശ പ്രേമികളേ, തയ്യാറാകൂ! കൗണ്ട്ഡൗൺ ആരംഭിച്ചു!
പ്രതിഫലങ്ങൾ:
ഒന്നാം സമ്മാനം: 1,00,000/- രൂപ
രണ്ടാം സമ്മാനം: 75,000/- രൂപ
മൂന്നാം സമ്മാനം: 50,000/- രൂപ
തുടർന്നുള്ള 100 വിജയികൾക്ക് 2,000/- രൂപ സമ്മാനമായി ലഭിക്കും
തുടർന്നുള്ള 200 വിജയികൾക്ക് 1,000/- രൂപ സമ്മാനമായി ലഭിക്കും
ക്വിസിലെ മികച്ച 100 വിജയികൾക്ക് ISRO ക്യാമ്പസ് സന്ദർശിക്കാനുള്ള അവസരവും ലഭിക്കും.
1. ക്വിസ് എല്ലാ ഇന്ത്യൻ പൗരന്മാർക്കായി തുറന്നിരിക്കുന്നു.
2. പങ്കെടുക്കുന്നയാൾ ‘പ്ലേ ക്വിസ്’ ബട്ടണിൽ ക്ലിക്കുചെയ്താലുടൻ ക്വിസ് ആരംഭിക്കും.
3. ക്വിസ് വിജയ മാനദണ്ഡം എല്ലാ ശരിയായ ഉത്തരങ്ങൾക്കും 300 സെക്കൻഡിനുള്ളിൽ ഉത്തരം നൽകുക എന്നതാണ്.
4. ന്യായവും സുതാര്യതയും ഉറപ്പാക്കുന്നതിന് ഒരു സിസ്റ്റം-ജനറേറ്റഡ് റാൻഡമൈസേഷൻ രീതിയിലൂടെയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്. സൂചിപ്പിച്ച ക്വിസ് വിജയ മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ പങ്കാളികളെയും, എല്ലാ ശരിയായ ഉത്തരങ്ങളും നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കലും ഉൾപ്പെടെ, യോഗ്യരായ എൻട്രികളുടെ ഒരു കേന്ദ്രീകൃത പൂളിൽ ഉൾപ്പെടുത്തും. ഓട്ടോമേറ്റഡ് റാൻഡം സെലക്ഷൻ പ്രക്രിയയിലൂടെ മാത്രമേ വിജയികളെ തിരഞ്ഞെടുക്കുകയുള്ളൂ.
5. കൂടുതൽ ആശയവിനിമയത്തിനായി പങ്കെടുക്കുന്നവർ അവരുടെ മൈഗവ് പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അപൂർണ്ണമായ പ്രൊഫൈലിൽ ഉള്ളയാൾക്ക് വിജയിയാകാൻ അർഹതയില്ല.
6. ഒരു ഓട്ടോമേറ്റഡ് പ്രക്രിയയിലൂടെ ചോദ്യ ബാങ്കിൽ നിന്ന് ചോദ്യങ്ങൾ ക്രമരഹിതമായി തിരഞ്ഞെടുക്കും.
7. ഓരോ പങ്കാളിയെയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴിയോ ഇമെയിൽ ഐഡി വഴിയോ ഒരു തവണ മാത്രമേ ക്വിസിൽ പങ്കെടുക്കാൻ അനുവദിക്കൂ. ഒരേ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും പങ്കടുക്കുന്നതിനായി ഒന്നിലധികം തവണ ഉപയോഗിക്കാൻ പാടില്ല.
8. ഒരു മത്സരാർത്ഥി മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉപയോഗിച്ച് പങ്കെടുത്തിട്ടുള്ള സന്ദർഭങ്ങളിൽ, സമർപ്പിച്ച ആദ്യ എൻട്രി മാത്രം സാധുതയുള്ളതായി കണക്കാക്കുകയും വിജയിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയ്ക്ക് അർഹത നേടുകയും ചെയ്യും.
9. ചന്ദ്രയാൻ-3 ക്വിസിലും (മുൻ വർഷങ്ങളിലെ) ദേശീയ ബഹിരാകാശ ദിന ക്വിസിലും വിജയികളായ മികച്ച മൂന്ന് പേർക്ക് ആദ്യത്തെ മൂന്ന് റിവാർഡുകൾക്ക് അർഹതയുണ്ടായിരിക്കില്ല. ചന്ദ്രയാൻ-3 ക്വിസിലും ദേശീയ ബഹിരാകാശ ദിന ക്വിസിലും (മുൻ വർഷങ്ങളിലെ) ISRO സന്ദർശിച്ച വിജയികൾക്ക് ISRO സന്ദർശനത്തിനുള്ള ദേശീയ ബഹിരാകാശ ദിന ക്വിസിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കില്ല.
10. അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായാൽ ഏത് നിമിഷവും ക്വിസ് പരിഷ്ക്കരിക്കാനോ നിർത്താനോ മൈഗവ് -ന് എല്ലാ അവകാശങ്ങളും ഉണ്ട്. സംശയം ഒഴിവാക്കുന്നതിനായി,ഈ നിബന്ധനകളും വ്യവസ്ഥകളും മാറ്റാനുള്ള കഴിവും ഇതിൽ ഉൾപ്പെടുന്നു.
11. ഏതെങ്കിലും മത്സരാർത്ഥിയുടെ പങ്കാളിത്തമോ സാമീപ്യമോ ക്വിസിന് ഹാനികരമാണെന്ന് തോന്നിയാൽ ഏതെങ്കിലും പങ്കാളിയുടെ പങ്കാളിത്തം അയോഗ്യമാക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള എല്ലാ അവകാശങ്ങളും മൈഗവിൽ നിക്ഷിപ്തമാണ്. ലഭിച്ച വിവരങ്ങൾ വായിക്കാൻ കഴിയാത്തതോ, അപൂർണ്ണമോ, കേടുപാടുകൾ സംഭവിച്ചതോ, തെറ്റായതോ, പിഴവുകളുള്ളതോ ആണെങ്കിൽ പങ്കാളിത്തം അസാധുവാകും.
12. കമ്പ്യൂട്ടർ പിശക് അല്ലെങ്കിൽ സംഘാടകന്റെ ന്യായമായ നിയന്ത്രണത്തിന് അതീതമായ മറ്റേതെങ്കിലും പിശക് കാരണം നഷ്ടപ്പെട്ടതോ വൈകിയോ അപൂർണ്ണമോ കൈമാറ്റം ചെയ്യപ്പെടാത്തതോ ആയ എൻട്രികൾക്ക് മൈഗവ് ഒരു ഉത്തരവാദിത്തവും സ്വീകരിക്കില്ല. എൻട്രി സമർപ്പിച്ചതിന്റെ തെളിവ് അത് ലഭിച്ചതിന്റെ തെളിവല്ല എന്ന് ശ്രദ്ധിക്കുക.
13. മൈഗവ് ജീവനക്കാരോ ക്വിസ് ഹോസ്റ്റുചെയ്യുന്നതുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട ജീവനക്കാരോ ക്വിസിൽ പങ്കെടുക്കാൻ അർഹരല്ല. ഈ അയോഗ്യത അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും ബാധകമാണ്.
14. ക്വിസിനെക്കുറിച്ചുള്ള മൈഗവിന്റെ തീരുമാനം അന്തിമവും നിർബന്ധിതവുമായിരിക്കും, അതേക്കുറിച്ച് ഒരു കത്തിടപാടും ഉണ്ടാകില്ല.
15. എല്ലാ അപ്ഡേറ്റുകൾക്കും പങ്കെടുക്കുന്നവർ ഉള്ളടക്കം പതിവായി പരിശോധിക്കേണ്ടതുണ്ട്.
16. വിജയകരമായി പൂർത്തിയാക്കിയ ശേഷം,പങ്കാളിക്ക് അവരുടെ പങ്കാളിത്തവും പൂർത്തീകരണവും അംഗീകരിക്കുന്ന ഡിജിറ്റൽ പങ്കാളിത്ത സർട്ടിഫിക്കറ്റ് സ്വയമേവ ഡൗൺലോഡ് ചെയ്യാം.
17. ക്വിസിൽ പങ്കെടുക്കുന്നതിലൂടെ, പങ്കെടുക്കുന്നവർ ഏതെങ്കിലും ഭേദഗതികളോ കൂടുതൽ അപ്ഡേറ്റുകളോ ഉൾപ്പെടെ ക്വിസ് മത്സരത്തിന്റെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും പാലിക്കേണ്ടതാണ്.
18. എല്ലാ തർക്കങ്ങളും/നിയമപരമായ പരാതികളും ഡൽഹിയുടെ അധികാരപരിധിയിൽ മാത്രം ഉൾപ്പെടുന്നതായിരിക്കും. ഇതിനായി വരുന്ന ചെലവുകൾ കക്ഷികൾ തന്നെ വഹിക്കും.
19. ഇനി മുതൽ നിബന്ധനകളും വ്യവസ്ഥകളും ഇന്ത്യൻ നിയമങ്ങളും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വിധിന്യായങ്ങളും അനുസരിച്ചായിരിക്കും നിയന്ത്രിക്കപ്പെടുന്നത്.